ETV Bharat / bharat

ബിക്കാനീറിൽ കെട്ടിടം തകർന്നു വീണു; മൂന്ന് മരണം - നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു

ബിക്കാനീറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.

under-construction building collapsed  building collapsed  rajasthan building collapsed  Arjun Meghwal  BD Kalla  ബിക്കാനീറിൽ കെട്ടിടം തകർന്നു വീണു  രാജസ്ഥാൻ വാർത്തകൾ  നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു  അർജുൻ മേഘ്വാൾ
ബിക്കാനീറിൽ കെട്ടിടം തകർന്നു വീണു; മൂന്ന് മരണം
author img

By

Published : Jun 21, 2021, 6:21 AM IST

ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിലെ ഗംഗാഷഹാർ പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബിക്കാനീറിലെ ജെയിൻ കോളജിന് മുന്നിലുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

അവശിഷ്ടങ്ങൾക്കിടയിൽ നിരവധി കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു. ഇതിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Also Read: ഗോവയിൽ കര്‍ഫ്യൂ നീട്ടി

സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അർജുൻ മേഘ്വാൾ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ ആശുപത്രികൾക്ക് നിർദേശിച്ചെന്നും മന്ത്രി അറിയിച്ചു. കെട്ടിടം തകർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.