മുംബൈ: മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ട്രക്ക് ഇടിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ നടന്ന അപകടം സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. പൂനെയിൽ നിന്ന് വസായിക്കടുത്തുള്ള നൈഗോണിലേക്ക് മടങ്ങുകയായിരുന്ന ജോക്വിം ചെട്ടിയാർ (36), ഭാര്യ ലൂയിസ (35), മകൻ ജാസിയാൽ (4) എന്നിവരാണ് മരിച്ചത്.
Also read: പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി : പ്രതിഷേധം ശക്തമാക്കി ആം ആദ്‌മി
അപകടം നടന്ന വാഹനങ്ങൾക്ക് മുന്നിലായി പോയിരുന്ന വാഹത്തിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയിൽ വാഹനാപകടം പൂർണമായും പതിഞ്ഞിട്ടുണ്ട്. ട്രക്ക് ഇടിച്ച് തെറിപ്പിച്ച കാർ പെട്ടെന്ന് തീപിടിച്ചു. സംഭവം നടന്ന ഉടൻ തന്നെ ഹൈവേ പൊലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി കണ്ടെയ്നറിന്‍റെ ഡ്രൈവറെ രക്ഷിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.