സംഗറെഡ്ഡി : രാജ്യത്തുടനീളമായി ഒരാൾക്കെതിരെ രജിസ്‌റ്റർ ചെയതത് 227 സൈബർ കേസുകൾ (227 cases across the country against one person). നേരത്തെ ചർലപ്പള്ളി ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ആളാണ് പ്രതി. ഇയാളെ ബുധനാഴ്‌ച സംഗറെഡ്ഡി കോടതിയിൽ പൊലീസ് ഹാജരാക്കി. പി ടി വാറണ്ടിലാണ് പൊലീസ് ജില്ല അഡിഷണൽ കോടതിയിലെ ഫസ്‌റ്റ് ക്ലാസ് ജഡ്‌ജി ഷാലിയുടെ മുമ്പിൽ പ്രതിയെ ഹാജരാക്കിയത്.
ബെംഗളൂരു ജെപിനഗർ കോളനിയിലെ ജിതേന്ദർസിങ് (30) ആണ് അറസ്റ്റിലായത്. ഇയാൾ സൈബർ കുറ്റകൃത്യങ്ങളിലെ സൂത്രധാരനാണെന്നും രാജ്യത്തുടനീളം 227 കേസുകളാണ് ഇയാൾക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്നും സംഗറെഡ്ഡി എസ് പി രൂപേഷ് പറഞ്ഞു. തെലങ്കാനയിൽ 84 കേസുകളും സംഗറെഡ്ഡി ജില്ലയിൽ അഞ്ച് സൈബർ കേസുകളും ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് ജോലി, വായ്‌പ, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ പേരിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
Also read: ഓണ്‍ലെെന്‍ റമ്മി'യിലെ നഷ്‌ടം നികത്താന്‍ കൊലപാതക ശ്രമവും മോഷണവും; യുവാവ് അറസ്‌റ്റില്‍