ETV Bharat / bharat

4 വര്‍ഷത്തിനിടെ പാളം തെറ്റിയത് 422 ട്രെയിനുകള്‍; ഒഡിഷയിലേത് വന്‍ ദുരന്തം, ചര്‍ച്ചയായി സിഐജി റിപ്പോര്‍ട്ട്

2017 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ ഇന്ത്യയില്‍ പാളം തെറ്റിയത് 422 ട്രെയിനുകള്‍. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കപ്പെടണമെന്ന മുന്നറിയപ്പുമായി സിഎജി റിപ്പോര്‍ട്ട്.

2022 CAG Report  2022 CAG report on Derailments in Indian Railways  2022 CAG report  Indian Railways  Derailments in Indian Railways  4 വര്‍ഷത്തിനിടെ പാളം തെറ്റിയത് 422 ട്രെയിനുകള്‍  ഒഡിഷയിലേത് വന്‍ ദുരന്തം  ചര്‍ച്ചയായി സിഐജി റിപ്പോര്‍ട്ട്  റെയില്‍വേ  സിഎജി റിപ്പോര്‍ട്ട്  ഒഡിഷ ട്രെയിന്‍ ദുരന്തം  ബാലസോറിലെ ട്രെയിന്‍ ദുരന്തം  ട്രെയിന്‍ ദുരന്തം  കോറമണ്ഡല്‍ എക്‌സ്‌പ്രസ് അപകടം
4 വര്‍ഷത്തിനിടെ പാളം തെറ്റിയത് 422 ട്രെയിനുകള്‍
author img

By

Published : Jun 5, 2023, 7:40 AM IST

ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും അപകട കാരണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറാകാതെ റയില്‍വേ അധികൃതര്‍. 275 പേര്‍ മരിക്കുകയും 1000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത അപകടത്തില്‍ 2022ലെ സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിദഗ്‌ധര്‍. റെയില്‍വേ സുരക്ഷയിലെ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്‌റ്റംബറിലാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രാജ്യത്തെ റയില്‍വേയിലെ പാളം തെറ്റലുകളെയും മറ്റ് അപകട സാധ്യതകളെയും ഇല്ലാതാക്കാന്‍ റയില്‍വേ സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു സിഎജിയുടെ പഠനം. ഈ റിപ്പോര്‍ട്ടാണ് സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച വിഷയമാകുന്നത്. സിഎജിയുടെ പഠനത്തിനിടെ കണ്ടെത്തിയ പോരായ്‌മകളെ കുറിച്ച് വിശദമായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

റയില്‍വേ പാളങ്ങളുടെ ഘടനകള്‍ അടക്കം പരിശോധിക്കുന്നതിനായി ട്രാക്ക് റെക്കോര്‍ഡിങ് വാഹനം ഉപയോഗിച്ചിരുന്നു. ഇത്തരത്തില്‍ നടത്തിയ പഠനത്തിന് ശേഷമാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റെയില്‍വേ ഗതാഗതവുമായി ബന്ധപ്പെട്ട് 30 മുതല്‍ 100 ശതമാനം വരെ പോരായ്‌മകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കിയിരുന്നു.

റെയില്‍വേയിലെ അപകടങ്ങളെ കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തലുകള്‍: ഇന്ത്യയില്‍ 2017 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ 422 ട്രെയിനുകളാണ് പാളം തെറ്റിയത്. പാളം തെറ്റിയുണ്ടായിട്ടുള്ള 171 അപകടങ്ങള്‍ക്കും പ്രധാന കാരണം റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിന് മറ്റൊരു കാരണമായി സിഎജി ചൂണ്ടിക്കാട്ടുന്നത് ഓപ്പറേറ്റിങ് വിഭാഗത്തിന്‍റെ അശ്രദ്ധയാണ്. ഷണ്ടിങ് ഓപ്പറേഷനുകളിലെ പിഴവുകളും പോയിന്‍റുകളുടെ തെറ്റായ ക്രമീകരണവുമാണ് 84 ശതമാനം അപകടങ്ങള്‍ക്കും കാരണമാകുന്നത്.

ലോക്കോ പൈലറ്റുകളുടെ അശ്രദ്ധയും അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ട്രെയിനിലെ കോച്ചുകളിലുണ്ടായ വിവിധ തരം തകരാറുകള്‍ പരിഹരിക്കുന്നതിലെ കാലാതാമസം അപകടത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്. റെയില്‍വേയുടെ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പ്രവൃത്തികള്‍ക്ക് നീക്കിവയ്‌ക്കുന്ന ഫണ്ട് ഉപയോഗിക്കുന്നതില്‍ കുറവുണ്ടായി.

റയില്‍വേയിലെ ജീവനക്കാരുടെ പരിശീലന കുറവ്, അപകട സാധ്യതകളെ കുറിച്ച് ബോധവത്‌കരണം നല്‍കാതിരിക്കല്‍, ജീവനക്കാര്‍ തമ്മിലുള്ള ആശയ വിനിമയ കുറവും ഏകോപനമില്ലായ്‌മ തുടങ്ങിയവയെല്ലാം റെയില്‍വേയിലെ വിവിധ തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സിഎജി ചൂണ്ടിക്കാട്ടിയ പരിഹാരങ്ങള്‍: ട്രെയിനുകള്‍ സമയ ക്രമം പാലിക്കുന്നത് മൂലം നിരവധി അപകടങ്ങള്‍ ഒഴിവാക്കാനാകും. അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അവയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം.

ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്നും അപകട കാരണങ്ങളെ കുറിച്ചുള്ള വിവരം ഉടന്‍ പുറത്ത് വിടുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്.

also read: 'അപകടകാരണം കണ്ടെത്തണം': ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.