ന്യൂഡൽഹി: നമ്പി നാരായണനെതിരായ ചാരവൃത്തിക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. നമ്പി നാരായണനെ പ്രതിചേർത്ത ഉദ്യോഗസ്ഥരെ സംബന്ധിച്ച് റിട്ടയേര്‍ഡ് ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി സിബിഐക്ക് കൈമാറണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. ഇത് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി പരിഗണിച്ചുകൊണ്ട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കൂടുതൽ വായനയ്‌ക്ക്: ഐഎസ്ആര്‍ഒ ചാരക്കേസ്, സുപ്രീംകോടതി അടുത്തയാഴ്ച വാദം കേള്‍ക്കും
അതേസമയം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്‍റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനുള്ളതല്ലെന്നാണ് കോടതി നിർദ്ദേശിച്ചത്. കൂടാതെ കേസില്‍ കക്ഷി ചേരാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത നടപടി വേണം എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.
2018 സെപ്‌റ്റംബർ 14നാണ് ഡികെ ജയിനിന്‍റെ നേതൃത്വത്തില്‍ സുപ്രീം കോടതി മൂന്നംഗസമിതിയെ നിയമിച്ചത്. ഐഎസ്ആർഒ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്ന് ആരോപിച്ചാണ് നമ്പിനാരായണനെ അറസ്‌റ്റ് ചെയ്യുന്നത്. തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും മതിയായ തെളിവുകളില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. എന്നാൽ ആ വർഷം അധികാരത്തിൽ വന്ന ഇടതു സർക്കാർ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടു. 2018ലെ സുപ്രീം കോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ വിധിച്ചു. തുടർന്ന് നഷ്‌ടപരിഹാര തുക നൽകി വിധി.
കൂടുതൽ വായനയ്‌ക്ക്: സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടന്ന് നമ്പി നാരായണൻ