ETV Bharat / bharat

'ഇഡി കേസ് എഫ്‌ഐആറും നടപടികളും റദ്ദാക്കണം' ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ജാക്വലിന്‍ - 200 കോടി രൂപ കള്ളപ്പണം വെളുപ്പിക്കൽ കേസ്

Jacqueline Fernandez money laundering ED Case : നടി നോറ ഫത്തേഹിയുടെ നിർദ്ദേശപ്രകാരം സുകേഷ് ചന്ദ്രശേഖറിൽ നിന്ന് നടിയുടെ കുടുംബാംഗത്തിന് ബിഎംഡബ്ല്യു കാർ ലഭിച്ചുവെന്നത് രേഖയിൽ സമ്മതിച്ചിട്ടും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അതിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്ന് ജാക്വലിന്‍

jacqueline moves high court seeks quashing fir  jacqueline 200 crore ed case  ജാക്വലിൻ ഇഡി കേസ്  ജാക്വിലിൻ ഫെർണാണ്ടസ് ഇ ഡി കേസ്  Jacqueline Fernandez ED Case  ED Case of sukesh chandrashekar  fir റദ്ദാക്കണം ജാക്വലിൻ ഹൈക്കോടതിയിൽ  fir should be canceled Jacqueline in High Court  Jacqueline Fernandezs and Nora Fatehis ed case  സുകേഷ് ചന്ദ്രശേഖരിന്‍റെ 200കള്ളപണം വെളുപ്പിക്കൽ  200 കോടി രൂപ കള്ളപണം വെളുപ്പിക്കൽ കേസ്  ജാക്വിലിൻ ഫെർണാണ്ടസ് കള്ളപണം വെളുപ്പിക്കൽ കേസ്  200 crore extrortion case Jacqueline Fernandezs  Jacqueline Fernandez money laundering case  money laundering case Sukesh Chandrasekhar
200-crore-money-laundering-case-jacqueline-fernandezs-moves-high-court-seeks-quashing-fir
author img

By ETV Bharat Kerala Team

Published : Dec 19, 2023, 1:45 PM IST

ന്യൂഡൽഹി : സുകേഷ് ചന്ദ്രശേഖറുള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി ജാക്വലിന്‍ ഫെർണാണ്ടസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു (Jacqueline Fernandez money laundering ED Case). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച എഫ്‌ഐആറും അനുബന്ധ കുറ്റപത്രവും റദ്ദാക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്. ജാക്വലിന്‍ ഫെർണാണ്ടസ് ശ്രീലങ്കൻ പൗരയാണ്.

2009 മുതലാണ് ഇവർ ഇന്ത്യയിൽ താമസിക്കാൻ തുടങ്ങിയത്. ബോളിവുഡ് സിനിമാരംഗത്ത് നല്ല പേരും പ്രശസ്‌തിയുമുള്ള താരം സുകേഷ് ചന്ദ്രശേഖറിന്‍റെ ദുരുദ്ദേശ്യപരമായ ആക്രമണത്തിന് ഇരയായ നിരപരാധിയാണ് താനെന്നാണ് വാദിക്കുന്നത്. അയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് വെളുപ്പിക്കാൻ സഹായിച്ചതിൽ തനിക്ക് പങ്കില്ല. അതിനാൽ, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 3, 4 പ്രകാരമുള്ള കുറ്റങ്ങൾക്ക് തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. കുറ്റാരോപിതനായ ഹർജിക്കാരനെ പരാതിയിൽ പ്രതിയാക്കുമ്പോൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പക്ഷപാതപരമായാണ് പെരുമാറിയതെന്നും ജാക്വലിൻ പറഞ്ഞു.

നടി നോറ ഫത്തേഹിയുടെ നിർദ്ദേശപ്രകാരം സുകേഷ് ചന്ദ്രശേഖറിൽ നിന്ന് കുടുംബാംഗത്തിന് ബിഎംഡബ്ല്യു കാർ ലഭിച്ചുവെന്നത് നടി രേഖയിൽ സമ്മതിച്ചിട്ടും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അതിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുകേഷ് ചന്ദ്രശേഖറിൽ നിന്ന് നോറ ഫത്തേഹിക്ക് സമ്മാനം ലഭിച്ച വിവരം 'ഡിസിപ്പേഷൻ ഓഫ് ക്രൈം' എന്ന തലക്കെട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും, ഇഡി ഒരേസമയം ചൂടിലും തണുപ്പിലും നിൽക്കുകയാണെന്നും താരം പറഞ്ഞു.

ഇഡിയുടെ വാദം ഇങ്ങനെ : ഹർജിക്കാരിക്ക് സുകേഷിന്‍റ ദുരൂഹ ഇടപെടലുകള്‍ അറിയാമായിരുന്നു. എന്നിട്ടും അയാളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് അവരെ പ്രതിയാക്കിയത്.

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇ ഡി യുടെ അന്വേഷണം പുരോഗമിക്കുകയാണ്. നടി നേരത്തെ ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നു.

ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിലെ പുരോഗതിയും ഇഡി പരാമർശിച്ചിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖറിനെതിരെ ഡൽഹി പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ ഒ ഡബ്ല്യു ) ഫയൽ ചെയ്‌ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. സുകേഷ് ചന്ദ്രശേഖർ ഇപ്പോൾ തിഹാർ ജയിലിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.