മുംബൈ: ഓടുന്ന ട്രെയിനിൽ 20കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ലഖ്‌നൗ-മുംബൈ പുഷ്‌പക് എക്‌സ്പ്രസിൽ ഒക്‌ടോബർ ഒമ്പതിനാണ് സംഭവം നടന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
അതേ സമയം കേസിൽ ഒരാൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഇഗത്‌പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനിലെ സ്ലീപര്‍ കോച്ചില്‍ കയറിയ പ്രതികള്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ കവരുകയും ഇതിന് ശേഷം കോച്ചില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുന്നുവെന്ന് മുംബൈ റെയില്‍വേ പൊലീസ് കമ്മിഷണര്‍ ഖൈസര്‍ ഖാലിദ് പറഞ്ഞിരുന്നു.
കസാറയിലെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടർന്നാണ് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്. 96,390 രൂപ വിലമതിയ്ക്കുന്ന വസ്‌തുക്കളാണ് പ്രതികള്‍ ട്രെയിനിൽ നിന്നും കവര്‍ന്നത്. ഇതില്‍ 34,200 രൂപയുടെ മോഷണ മുതല്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.
READ MORE: ഓടുന്ന ട്രെയിനില്‍ യുവതിയെ കവര്‍ച്ച സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി; നാല് പേര്‍ അറസ്റ്റില്‍