മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ 2.30ന് ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഖോപോളി നഗരത്തിലെ സജ്ഗാവ് വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഉടനെ തന്നെ അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഖോപോളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; രണ്ട് മരണം - സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ഇന്ന് പുലർച്ചെ 2.30ന് ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്കേറ്റു.