ETV Bharat / bharat

മോഷണശ്രമം ആരോപിച്ച് മഹാരാഷ്ട്രയില്‍ പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു - താനെയില്‍ പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു

കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്

17 year old boy beaten mumbra  boy beaten mumbra  താനെയില്‍ പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു  പതിനേഴുകാരനെ മമ്പ്രയില്‍ കെട്ടിയിട്ട് മര്‍ദിച്ചു
മോഷണശ്രമം ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു
author img

By

Published : Jun 6, 2022, 1:31 PM IST

താനെ (മഹാരാഷ്‌ട്ര): മോഷണശ്രമം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കെട്ടിട നിര്‍മാണ സ്ഥലത്തെ മിക്‌സിങ് മെഷീനില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിമന്‍റ്-മണല്‍ മിക്‌സിങ് മെഷീനില്‍ കൈകാലുകള്‍ കെട്ടിയിട്ടാണ് പതിനേഴുകാരനെ നാട്ടുകാര്‍ മര്‍ദനത്തിനിരയാക്കിയത്. മെയ് 31ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മോഷണശ്രമം ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു

കേസില്‍ ആറോളം പേര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ രണ്ട് പേരെ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂണ്‍ പത്ത് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംഭവം നടന്ന് നാല് ദിവസങ്ങത്തിന് ശേഷമാണ് വീഡിയോ പുറത്തായത്. കേസില്‍ അടിയന്തര ഇടപടെല്‍ നടത്തിയ പൊലീസാണ് മര്‍ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തിനിരയായ പതിനേഴുകാരന്‍ നിലവില്‍ കല്‍വ ആശുപത്രിയില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.