കോളർ (കർണാടക): കുരങ്ങുകളുടെ മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോളർ ജില്ലയിലെ തമകയ്‌ക്ക് സമീപത്താണ് ബാഗിൽ 16 കുരങ്ങുകളുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ വിഷം നൽകി കൊന്ന ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: ബലാത്സംഗം ചെയ്‌തുകൊന്നത് 21 സ്ത്രീകളെ ; ജീവപര്യന്തമാക്കില്ല, ഉമേഷിന് വധശിക്ഷ തന്നെ
കുരങ്ങുകളുടെ മൃതദേഹം മധരഹള്ളിയിലെ വനംവകുപ്പ് ഓഫിസിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്‌തു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്‌ടർമാരുടെ പരിശോധനയിൽ കുരങ്ങുകളുടെ രക്തത്തില്‍ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചത്ത കുരങ്ങുകളുടെ മൃതദേഹങ്ങൾ വനം വകുപ്പ് ജീവനക്കാർ കുഴിച്ചുമൂടി.