ETV Bharat / bharat

ഗംഗനദിയില്‍ ഒഴിക്കില്‍പ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി - കുഞ്ഞിന് രക്ഷകരായി പ്രദേശവാസികള്‍

ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മാല്‍ദ ജില്ലയിലെ നയ ബിലൈയ്‌മാരി ഗ്രാമത്തിലെ പ്രദേശവാസികള്‍

Infant survives miraculously  saved by villagers in the nick of time  Malda West Bengal  Naya Bilaimari village in Ratua block  15 day old girl child was rescued by villagers  fifteen day old infant  infant floated in ganga river  latest national news  latest news today  ഗംഗ നദിയില്‍ ഒഴുക്കില്‍ പെട്ട  പതിനഞ്ച് ദിവസം പ്രയാമുള്ള കുട്ടി  കുട്ടിയെ അതിസാഹസികമായി രക്ഷപെടുത്തി  പതിനഞ്ച് ദിവസം പ്രായമുള്ള കുട്ടിക്ക് രക്ഷയായി  മാല്‍ദ ജില്ല  നയ ബിലൈയ്‌മാരി ഗ്രാമത്തിലെ പ്രദേശവാസികള്‍  അതിസാഹസികമായാണ് പ്രദേശവാസികള്‍ രക്ഷപെടുത്തിയത്  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  വെസ്‌റ്റ് ബംഗാള്‍ ഏറ്റവും പുതിയ വാര്‍ത്ത
പതിനഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ അതിസാഹസികമായി രക്ഷപെടുത്തി; ഗംഗ നദിയുടെ ഒഴുക്കില്‍പെട്ട കുട്ടിക്ക് തുണയായി പ്രദേശവാസികള്‍
author img

By

Published : Oct 8, 2022, 12:43 PM IST

മാല്‍ദ: ഗംഗ നദിയിലൂടെ ഒഴുകിയെത്തിയ പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി പ്രദേശവാസികള്‍. പശ്ചിമ ബംഗാളിലെ മാല്‍ദ ജില്ലയിലെ നയ ബിലൈയ്‌മാരി ഗ്രാമത്തിലാണ് സംഭവം. ശക്തമായ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനെ അതിസാഹസികമായാണ് പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയത്.

പുലര്‍ച്ചെ ഗംഗ നദിയുടെ തീരത്തിരുന്ന് സംസാരിച്ചിരുന്ന പ്രദേശവാസികള്‍ക്ക് പ്ലാസ്‌റ്റിക് പോലെ എന്തോ ഒന്ന് നദിയിലൂടെ ഒഴുകി വരുന്നതായി തോന്നി. ദൂരെ നിന്ന് ഒഴുകി വരുന്ന വസ്‌തുവിനെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. കുഞ്ഞ് തങ്ങളുടെ കാഴ്‌ചയില്‍ നിന്നും മറയാതിരിക്കാന്‍ നദിയുടെ തീരത്ത് കൂടെ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനൊപ്പം പ്രദേശവാസികളും നീങ്ങി.

ഗംഗയുടെയും കോശി നദിയുടെയും സംഗമ തീരം എത്തുന്നതിന് മുന്‍പേ തന്നെ കൃത്യസമയത്ത് ബോട്ടിലെത്തിയ സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളെ കുളിപ്പിക്കാനുപയോഗിക്കുന്ന പ്ലാസ്‌റ്റിക്ക് ബേയിസനിലായിരുന്നു കുട്ടി ഒഴുകി എത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ മാല്‍ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. കുഞ്ഞ് ബിഹാറില്‍ നിന്നും ഒഴുകി എത്തിയതായിരിക്കാമെന്നാണ് പ്രദേശവാസിളുടെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.