ഗാന്ധിനഗർ: ഗുജറാത്തിൽ 24 മണിക്കൂറിനിടെ 14,327 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,53,172 ആയി.
വിവിധ ആശുപത്രികളിൽ 24 മണിക്കൂറിനുള്ളിൽ 180 രോഗികൾ മരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏകദിന മരണസംഖ്യയാണിത്. ഇതോടെ ആകെ മരണസംഖ്യ 7,010 ആയി.
ALSO READ: കൊവിഡ് മരുന്നിന്‍റെ ജിഎസ്‌ടി ഒഴിവാക്കണം ; സുപ്രീം കോടതിയിൽ ഹർജി
അഹമ്മദാബാദ് ജില്ലയിൽ 25 ഉം സൂറത്തിൽ 22 ഉം, രാജ്കോട്ടിൽ 21 ഉം, വഡോദരയിലും ജാംനഗറിലും 18 വീതവും ഭാവ് നഗറിൽ ആറ് മരണങ്ങളും രേഖപ്പെടുത്തി.
അഹമ്മദാബാദ് നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 5,258 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സൂറത്തില്‍ 1,836, വഡോദരയില്‍ 639, രാജ്കോട്ടില്‍ 607, മെഹ്സാനയിൽ 511, ജാംനഗറില്‍ 386, എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.
ALSO READ: ഓക്സിജൻ എക്സ്പ്രസിന്‍റെ പ്രവർത്തം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,544 രോഗികൾ രോഗമുക്തരായതോടെ ഭേദമായവരുടെ എണ്ണം 4,08,368 ആയി. 73.82% ആണ് രോഗമുക്തി നിരക്ക്. 1,37,794 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.