ETV Bharat / bharat

ജമ്മു കശ്‌മീർ വികസനത്തിന് ജില്ലാ കാപെക്‌സ് ബജറ്റിൽ നിന്ന് 12,600 കോടി രൂപ അനുവദിച്ചു - jammu

വികസനത്തിന്‍റെ ഭാഗമായി കമ്മ്യൂണിറ്റി ലെവൽ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട റോഡുകൾ, കുടിവെള്ളം, വൈദ്യുതി മുതലായവ ഉറപ്പുവരുത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പദ്ധതിയിടെ ലക്ഷ്യം.

District Capex Budget  ജില്ലാ കാപെക്‌സ് ബജറ്റ്  ജില്ലാ കാപെക്‌സ് ബജറ്റ് 2021-22  ജമ്മു കശ്‌മീർ  Jammu and Kashmir  Jammu and Kashmir development  ജമ്മു കശ്‌മീർ വികസന പദ്ധതി  jammu and kashmir Development Project  മനോജ് സിൻഹ  ലെഫ്റ്റനന്‍റ് ഗവർണർ  ജമ്മു കശ്‌മീർ ഗവർണർ  വികസനം  Development  ജമ്മു  കശ്‌മീർ  jammu  kashmir
ജമ്മു കശ്‌മീർ വികസന പദ്ധതി
author img

By

Published : Jun 17, 2021, 7:22 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ കാപെക്‌സ് ബജറ്റിൽ നിന്നും 12,600.58 കോടി രൂപ അനുവദിച്ചു. ഇത് കഴിഞ്ഞ വർഷത്തെ 5134.40 കോടി രൂപയുടെ ഇരട്ടിയിലധികമാണ്.

ബുധനാഴ്‌ച പ്രഖ്യാപിച്ച ബജറ്റിന് പഞ്ചായത്തുകൾ, ബ്ലോക്ക് ഡവലപ്മെന്‍റ് കൗൺസിലുകൾ (ബിഡിസി), ജില്ലാ വികസന കൗൺസിലുകൾ (ഡിഡിസി) എന്നിവരുടെ അംഗീകാരവും പിന്തുണയും ലഭിച്ചു. സിവിൽ സെക്രട്ടേറിയറ്റിൽ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് 20 ജില്ലകൾക്കുമുള്ള കാപെക്‌സ് ബജറ്റ് അംഗീകൃതമായത്.

കമ്മ്യൂണിറ്റി ലെവൽ വികസന പദ്ധതികൾ നടപ്പിലാക്കും

യോഗത്തിന്‍റെ ഭാഗമായി ഡിഡിസികളുടെ 20 ചെയർപേഴ്‌സൺമാരും ഡെപ്യൂട്ടി കമ്മീഷണർമാരും അതത് ജില്ലാ പദ്ധതികളെക്കുറിച്ച് വിശദാംശങ്ങള്‍ നൽകി. ജില്ലാ കാപെക്‌സ് ബജറ്റിന്‍റെ പ്രധാന സവിശേഷതകൾ എടുത്തുകാട്ടിയ ഗവർണർ, പൊതുജനങ്ങളുടെയും പി‌ആർ‌ഐയുടെയും പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി ലെവൽ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.

പദ്ധതിയുടെ പ്രധാന ലക്ഷ്യം

ജനങ്ങളുടെ ജീവിതനിലവാരം അതിവേഗം ഉയർത്തുക, പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട റോഡുകൾ, കുടിവെള്ളം, വൈദ്യുതി മുതലായവ ഉറപ്പുവരുത്തുക, ടൂറിസം സാധ്യത, യുവാക്കളെ ശാക്തീകരിക്കുക, തുടങ്ങി പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മുൻഗണനകൾ നിർണയിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിറ്റി അധിഷ്ഠിത ആസൂത്രണം ഏർപ്പെടുത്തും

ജില്ലാ വികസന പദ്ധതി തയാറാക്കിയ ഡിഡിസി, ബിഡിസി, സർപഞ്ചുകൾ, പഞ്ചുകൾ, യുടി അഡ്‌മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ മുതലായവരെ അഭിനന്ദിച്ച ഗവർണർ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ കമ്മ്യൂണിറ്റി അധിഷ്ഠിത ആസൂത്രണം ഏർപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ സുഗമമായ നടപ്പാക്കലിന് കമ്മീഷണർമാരുടെ സഹായം

ചരിത്രപരമായ ഈ നീക്കത്തിലൂടെ ത്രിതല പഞ്ചായത്തിരാജ് സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കുന്നതിലുള്ള തടസങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗവർണർ ഡെപ്യൂട്ടി കമ്മീഷണർമാരോട് നിർദേശിച്ചു.

വികസനപുരോഗതി അവലോകനം ചെയ്യും

അതേസമയം ജില്ലകളുടെ വികസനപുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും പ്രതിമാസ അവലോകനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.