ETV Bharat / bharat

ജന്മവാർഷികത്തിൽ നേതാജിയെ സ്‌മരിച്ച് ഇന്ത്യ; മണൽ ശിൽപം തീർത്ത് സാൻഡ് ആർടിസ്റ്റ് സുദർശൻ - Parakram Diwas

സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതാജിക്ക് ആദരാഞ്ജലി അർപ്പിച്ചു.

Modi tributes to Netaji subhas chandra Bose  Netaji Subhas Chandra Bose Birthday  birth anniversary of Subhash Chandra bose  Modi Sabout netaji  സുഭാഷ് ചന്ദ്രബോസ് 125-ാം ജന്മവാർഷികം ഇന്ന്  നേതാജിയുടെ മണൽ ശിൽപം തീർത്ത് സാൻഡ് ആർടിസ്റ്റ് സുദർശൻ പട്‌നായിക്  sand artist Sudarshan Patnaik made sand portrait of Subhas Chandra Bose  നേതാജിയെ സ്‌മരിച്ച് ഇന്ത്യ  സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  ജനുവരി 23 പരാക്രം ദിവസ്  നേതാജി ജയന്തി  Parakram Diwas  Netaji Jayanti
125-ാം ജന്മവാർഷികത്തിൽ നേതാജിയെ സ്‌മരിച്ച് ഇന്ത്യ; മണൽ ശിൽപം തീർത്ത് സാൻഡ് ആർടിസ്റ്റ് സുദർശൻ
author img

By

Published : Jan 23, 2022, 4:23 PM IST

പുരി/ന്യൂഡൽഹി: സ്വാതന്ത്ര്യ സമരസേനാനി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികം ഇന്ന്. നേതാജിയോടുള്ള ആദരസൂചകമായി മണലിൽ സുഭാഷ് ചന്ദ്രബോസിന്‍റെയും ഇന്ത്യ ഗേറ്റിന്‍റെയും ഏഴടി ഉയരമുള്ള മണൽ ശിൽപം നിർമിച്ചിരിക്കുകയാണ് പ്രശസ്ത സാൻഡ് ആർടിസ്റ്റായ സുദർശൻ പട്‌നായിക്. ഒഡിഷയിലെ പുരി തീരത്താണ് അദ്ദേഹം മണലിൽ അതിമനോഹരമായ ശിൽപം തീർത്തത്.

നേതാജിയെ മണലിൽ തീർത്ത് സാൻഡ് ആർടിസ്റ്റ് സുദർശൻ

അതേസമയം സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതാജിക്ക് ആദരാഞ്ജലി അർപ്പിച്ചു. 'ഓരോ ഇന്ത്യൻ ജനതയ്ക്കും പരാക്രം ദിവസ് ആശംസകൾ നേരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് എന്‍റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്‍റെ ജയന്തി ദിനമായ ഇന്ന് നേതാജിയെ ഞാൻ വണങ്ങുന്നു. രാജ്യത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനയിൽ ഓരോ ഇന്ത്യൻ പൗരരും അഭിമാനിക്കുന്നു' എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • सभी देशवासियों को पराक्रम दिवस की ढेरों शुभकामनाएं।

    नेताजी सुभाष चंद्र बोस की 125वीं जयंती पर उन्हें मेरी आदरपूर्ण श्रद्धांजलि।

    I bow to Netaji Subhas Chandra Bose on his Jayanti. Every Indian is proud of his monumental contribution to our nation. pic.twitter.com/Ska0u301Nv

    — Narendra Modi (@narendramodi) January 23, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കം; ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

കഴിഞ്ഞ വർഷമാണ് സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികത്തിന്‍റെ സ്‌മരണയ്ക്കായി ജനുവരി 23 'പരാക്രം ദിവസ്' ആയി പ്രഖ്യാപിച്ചത്. 1897 ജനുവരി 23ന് ജനിച്ച അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. 'ആസാദ് ഹിന്ദ് ഫൗജ്' സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഗ്രാനൈറ്റ് പ്രതിമ ഉടൻ സ്ഥാപിക്കുമെന്ന് ജനുവരി 21ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.