കേദാർനാഥ്: ആദി ഗുരു ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ വെള്ളിയാഴ്‌ച ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി സംസ്ഥാനത്ത് എത്തിയത്. 35 ടൺ ഭാരമുള്ള ശില്‍പം മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജാണ് കൃഷ്‌ണശിലയിൽ നിന്ന് നിർമ്മിച്ചത്.
ALSO READ: സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിലേക്ക്
സംസ്ഥാനത്ത് നിന്ന് ശിൽപത്തിന്‍റെ നാല് മാതൃകകളാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്. അതിൽ നിന്ന് യോഗിരാജിന്‍റെ മാതൃക തിരഞ്ഞെടുത്തു. അതിന് പിന്നീട് അന്തിമ രൂപം നൽകുകയായിരുന്നു. എട്ടാം നൂറ്റാണ്ടിലെ ദർശകനായ ശങ്കരാചാര്യര്‍ തന്‍റെ തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സഞ്ചരിച്ചു. നാല് മഠങ്ങൾ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. തന്‍റെ പ്രവർത്തനം ജനങ്ങൾ അംഗീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് യോഗിരാജ് ഇടിവി ഭാരതിനോട് പറഞ്ഞു.
ALSO READ: മാർക്‌സിസ്‌റ്റ് സഹയാത്രികർ എന്ത് കുറ്റം ചെയ്‌താലും സർക്കാര്‍ സംരക്ഷിക്കുന്നു: കൊടിക്കുന്നിൽ സുരേഷ്
'പ്രതിമയിൽ നിന്ന് ആനന്ദം ലഭിക്കുന്നുണ്ടെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഞങ്ങൾ തലമുറകളായി ഇത് ചെയ്യുന്നു. എന്‍റെ പിതാവ് എന്‍റെ ഗുരുവായിരുന്നു. ഇവിടെ നിർമ്മിച്ച പ്രതിമ കേദാർനാഥിൽ സ്ഥാപിക്കുന്നത് കർണാടകയുടെ ഭാഗ്യമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.