ന്യൂഡൽഹി:യുകെയിൽ നിന്ന് നാല് വിമാനങ്ങളിലായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 950 യാത്രക്കാരിൽ 11 പേർ കൊവിഡ് പോസിറ്റീവായി.
വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദ്ദേശം വന്നതിന് ശേഷം നാല് വിമാനങ്ങളാണ് എത്തിയതെന്നും എല്ലാവരെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കിയെന്നും അധികൃതർ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരിർ യുകെയിൽ റിപ്പോർട്ട് ചെയ്‌ത പുതിയ കൊവിഡ് വൈറസാണോ എന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.