മുംബൈ: കൊവിഡിനെ അതിജീവിച്ച് 103കാരൻ. പൽഘറിലെ വീരേന്ദ്രനഗർ സ്വദേശിയായ ഷംറാവു ഇംഗ്ലിയാണ് കൊവിഡിനെ തോൽപ്പിച്ച് സുഖം പ്രാപിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഷംറാവുവിനെ പൽഘർ റൂറൽ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ചികിത്സയോട് നന്നായി പ്രതികരിച്ച ഇദ്ദേഹം കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം വെള്ളിയാഴ്ച ആശുപത്രി വിട്ടു. പൽഘർ ജില്ല കലക്ടർ ഡോ. മാനിക് ഗുർസൽ ഷംറാവുവിന് പുഷ്പങ്ങൾ നൽകി അഭിനന്ദിച്ചു.
കൂടുതൽ വായനയ്ക്ക്: കൊവിഡ് പ്രതിസന്ധി; മഹാരാഷ്ട്ര സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി