ലഖ്‌നൗ: രാജ്യമെങ്ങും കൊവിഡ് പടർന്നു പിടിക്കുമ്പോൾ കൊവിഡിനെ തോൽപ്പിച്ച് ഒരു 100 വയസുകാരി. സർദാർ കൗർ എന്നാണ് ആ വൃദ്ധയുടെ പേര്. സർദാർ കൗറിനൊപ്പം കുടുംബത്തിലെ അഞ്ചു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബാഗ്‌പത് സ്വദേശിയായ സർദാർ കൗർ വോട്ട് രേഖപ്പെടുത്താൻ പോയപ്പോൾ ആണ് രോഗം പിടിപ്പെട്ടത്. ജീവിത ശൈലി, ആത്മവിശ്വാസം, എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന സ്വഭാവം എന്നിവയിലൂടെയാണ് താൻ കൊവിഡിനെ അതിജീവിച്ചതെന്ന് സർദാർ കൗർ വ്യക്തമാക്കി. ചികിത്സയ്‌ക്കിടെ ഒരിക്കലും ദുർബലയായില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക് ധൈര്യം കൊടുക്കുകയും ചെയ്‌തുവെന്ന് സർദാർ കൗർ പറഞ്ഞു. മെയ് 15നാണ് സർദാർ കൗർ ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങളും കൊവിഡ് മുക്തരായത്.