ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം: ഒരാള്‍ മരിച്ചു, 9 പേരെ കാണാതായി - ലഹുല്‍ വെള്ളപ്പൊക്കം വാര്‍ത്ത

ലഹുല്‍-സ്‌പിതി ജില്ലയില്‍ നിന്ന് 9 പേരെയും ചാമ്പ ജില്ലയില്‍ നിന്ന് ഒരാളെയുമാണ് കാണാതായത്.

http://10.10.50.90:6060///finaloutc/english-nle/finalout/28-July-2021/12594682_flood.png
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം; 10 പേരെ കാണാതായി
author img

By

Published : Jul 28, 2021, 7:25 AM IST

Updated : Jul 28, 2021, 1:48 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിച്ചു. 10 പേരെ കാണാതായി. ലഹുല്‍-സ്‌പിതി ജില്ലയില്‍ നിന്ന് 9 പേരെയും ചാമ്പ ജില്ലയില്‍ നിന്ന് ഒരാളെയുമാണ് കാണാതായത്.

ലഹുല്‍-സ്‌പിതി ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രി 8 മണിക്കാണ് മേഘ വിസ്ഫോടനമുണ്ടായത്. തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആളുകള്‍ ഒലിച്ചു പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം: ഒരാള്‍ മരിച്ചു, 9 പേരെ കാണാതായി

ലഹുലിലെ ഉദയ്‌പുരില്‍ ചൊവ്വാഴ്‌ച രാത്രി തൊഴിലാളികളുടെ രണ്ട് ടെന്‍റുകളും ഒരു സ്വകാര്യ ജെസിബിയും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയിയെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന വിഭാഗം ഉദ്യോഗസ്ഥന്‍ സുധേഷ് കുമാര്‍ മുക്ത അറിയിച്ചു.

അപകടത്തില്‍ ജമ്മു കശ്‌മീര്‍ സ്വദേശിയായ മുഹമ്മദ് അത്‌ലാഫ് എന്നയാള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ലഹുലിലെ റോഡുകളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. 60 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.

കുളു ജില്ലയിലെ മണികരണിന് സമീപം ബ്രഹ്മഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് അമ്മയേയും മകനേയും കാണാതായി. 25 വയസുകാരിയായ പൂനം, മകന്‍ നാലു വയസുകാരന്‍ നികുഞ്ച് എന്നിവരെയാണ് ഇന്ന് രാവിലെ 6.15 ഓടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

അതേസമയം, സംസ്ഥാന പൊലീസ് സേനയും ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Also read: ജമ്മു കശ്‌മീരിൽ മേഘവിസ്ഫോടനം; ആറ് മരണം

Last Updated : Jul 28, 2021, 1:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.