പട്‌ന: ബിഹാറില്‍ ഗംഗയിലേക്ക് ജീപ്പ് മറിഞ്ഞ് 10 പേരെ കാണാതായി. പന്ത്രണ്ട് പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ദനപൂറിലെ പീപ്പ പാലത്തിന് മുകളില്‍ നിന്നാണ് ജീപ്പ് താഴേക്ക് മറിഞ്ഞത്. കാണാതായവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കുടുംബ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം അഖില്‍പൂറില്‍ നിന്നും ദനാപൂറിലേക്ക് പോവുകയായിരുന്നു സംഘം.
ആളുകളെ നിയന്ത്രിക്കാനായി പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്ത റെസ്‌പോണ്‍സ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.