ന്യൂഡൽഹി: ഇന്ത്യയിൽ 66 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിനാണ് നിരോധനം. നിരോധിക്കപ്പെട്ട 6,620,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ 1,255,000 എണ്ണം ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് ചെയ്‌തതായി സോഷ്യൽ മീഡിയ കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ 550 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്. വിവിധ അക്കൗണ്ടുകള്‍ക്കെതിരെ രാജ്യത്ത് 13,367 പരാതികൾ ലഭിച്ചു. 2021ലെ ഇന്ത്യൻ ഐടി റൂൾസ് അനുസരിച്ച് വാട്‌സ്ആപ്പിന് രാജ്യത്തെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്ന് 11 ഓർഡറുകൾ ലഭിക്കുകയും രണ്ടും പാലിക്കുകയും ചെയ്‌തു.