ETV Bharat / state

പാലക്കാട്ടെ ബിജെപി സ്ഥാനാർഥി കൃഷ്‌ണകുമാറിനെതിരെ തിരൂർ സതീഷ് - TIRUR SATHISH AGAINST KRISHNAKUMAR

അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുകയാണോ എന്ന് ആശങ്കയുണ്ടെന്ന് തിരൂര്‍ സതീഷ്‌.

PALAKKAD BJP CANDIDATE KRISHNAKUMAR  KODAKARA CASE C KRISHNAKUMAR  കൊടകര കുഴല്‍പണ കേസ് ബിജെപി  ബിജെപി സ്ഥാനാർഥി കൃഷ്‌ണകുമാര്‍
Tirur Satheesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 7:28 PM IST

തൃശൂര്‍: പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാറിനെതിരെ തിരൂർ സതീഷ്. കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തൽ വന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നത് കൃഷ്‌ണകുമാറിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപ്പണ കേസ് നടക്കുന്ന സമയത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്‌ണകുമാർ എന്നും സതീഷ് ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സംഭവം നടക്കുന്ന സമയം ജില്ലയുടെ ചുമതല കൃഷ്‌ണകുമാറിനായിരുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് കൃഷ്‌ണകുമാറിന് അറിവുണ്ടാകാനാണ് സാധ്യത. അതുകൊണ്ട് അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണോ എന്നാണ് സംശയം.

അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുകയാണോ എന്ന് ആശങ്കയുണ്ട്. തന്‍റെ വെളിപ്പെടുത്തൽ വന്ന് 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും തിരൂര്‍ സതീഷ്‌ പറഞ്ഞു.

Also Read: 'പണമെത്തിച്ചത് ചാക്കുകെട്ടുകളില്‍ നിറച്ച്'; കൊടകര കുഴൽപണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.