മലപ്പുറം: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം നിലമ്പൂർ വനം വിജിലൻസ് വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാക്കാലൂർ കാവനൂർ ഭാഗത്ത് നിന്ന് 26.9 കിലോ ചെത്തിയ ചന്ദന മുട്ടികൾ പിടികൂടിയത്. വീട്ടുടമസ്ഥനായ പ്രതി കാവനൂർ പാറക്കൻ അബ്‌ദുള്‍ സലാം ഒളിവിലാണ്.
ചന്ദന മുട്ടികള്‍ക്കൊപ്പം ആയുധങ്ങളും കണ്ടെടുത്തു. ഇവ തുടര്‍ അന്വേഷണത്തിനായി കൊടുമ്പുഴ വനം ഓഫിസിലേക്ക് മാറ്റി. കാവനൂർ മേഖലകളിൽ ചന്ദനവിൽപ്പന സംഘങ്ങൾ ഉണ്ടെന്ന സൂചനയും വനം വകുപ്പ് നൽകുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫിസർ ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഫീസർ സി കെ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ പി പ്രദീപ്, പി പി രതീഷ്, പി വിപിൻ, സി അനിൽകുമാർ, കൊടുമ്പുഴ സ്റ്റേഷനിലെ വീണാദാസ്, ശരണ്യ, അബ്‌ദുള്‍ നാസർ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.
Also Read: മറയൂര്‍ ചന്ദനം നിലമ്പൂരിലെത്തിച്ച് വില്‍പ്പന; വനം വകുപ്പിന്‍റെ ചന്ദന മാര്‍ക്കറ്റ്