തിരുവനന്തപുരം:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ നേതാവ് പ്രതികള്‍ക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തെ കുറിച്ച് നിമയസഭയില്‍ സബ്‌മിഷന്‍ നൽകിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയും.
ടി പി കേസ് ഇന്നും നിയമസഭയില്‍; മുഖ്യമന്ത്രിയുടെ മറുപടി തേടി പ്രതിപക്ഷ നേതാവ്
Published : Jun 27, 2024, 10:21 AM IST
പ്രതികള്‍ക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടകര എംഎല്‍എയും ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ കെ രമ ജൂണ്‍ 25 നായിരുന്നു നിയമസഭയില്‍ നോട്ടീസ് നൽകിയത്. എന്നാല്‍ അങ്ങനൊരു നീക്കമില്ലെന്ന് ഇതിനോടകം വ്യക്തമായെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞിരുന്നു. മാത്രമല്ല സ്‌പീക്കര്‍ ഏകപക്ഷീയമായി അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയുമായിരുന്നു.
വിഷയം സബ്‌മിഷനായി ഉന്നയിക്കാമെന്ന് സപീക്കര്‍ അന്ന് തന്നെ സഭയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് തന്നെ വിഷയം സബ്‌മിഷനായി ഉന്നയിച്ചത്. നീക്കത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും വിഷയത്തില്‍ ഗവര്‍ണറെ കാണുമെന്നും കെ കെ രമയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.