ETV Bharat / entertainment

'ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുന്നത് പ്രത്യേക അനുഭവമാണ്'; ശബരിമലയില്‍ ദര്‍ശനം നടത്തി ഗിന്നസ് പക്രു - GUINNESS PAKRU VISITED SABARIMALA

ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് ഗിന്നസ് പക്രു.

Guinness Pakru Actor  Guinness Pakru Cinema  ഗിന്നസ് പക്രു ശബരിമല ദര്‍ശനം നടത്തി  ഗിന്നസ് പക്രു
അയ്യപ്പനെ കാണാന്‍ ഗിന്നസ് പക്രു സന്നിധാനത്ത് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 24, 2024, 2:48 PM IST

നടന്‍ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണ്. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നല്‍കുന്നതെന്ന് അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ട് ഗിന്നസ് പക്രു പറഞ്ഞു. ഇത് എട്ടാം തവണയാണ് താരം സന്നിധാനത്ത് എത്തുന്നത്.

ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അയ്യപ്പനെ തൊഴുമ്പോള്‍ അയ്യപ്പന്‍ മാത്രമാണ് മനസില്‍. ആ സമയം മറ്റൊന്നും മനസില്‍ വരില്ല. ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവര്‍ക്ക് മാത്രമേ മനസിലാകൂ.

Guinness Pakru Actor  Guinness Pakru Cinema  ഗിന്നസ് പക്രു ശബരിമല ദര്‍ശനം നടത്തി  ഗിന്നസ് പക്രു
ഗിന്നസ് പക്രു പതിനെട്ടാം പടി കയറുന്നു (ETV Bharat)

മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് ഓരോ പോയന്‍റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ചു ദൂരം കൂടെയുണ്ടായിരുന്നവര്‍ എടുത്തു. മല നടന്നുകയറുകയായിരുന്നു. അനന്തിരവന്മാരും രണ്ട് സഹായികളും താരത്തിനൊപ്പം മലകയറാന്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി മല ലോഡ്‌ജിലായിരുന്നു താമസം. ഇന്ന് രാവിലെ ഭഗവാനെ തൊഴുതു. ഗിന്നസ് പക്രു പറഞ്ഞു.

ഗിന്നസ് പക്രു ശബരിമലയില്‍ ദര്‍ശനം നടത്തുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയിൽ വരുത്തിയത്. അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Also Read:‘ഡബ്‌സിയുടെ ശബ്‌ദം വേണ്ട'; വിമര്‍ശനവുമായി പ്രേക്ഷകര്‍, പിന്നാലെ ഗായകനെ മാറ്റി മാര്‍ക്കോ ടീം, പകരം പാടിയത് കെജിഎഫ് ഗായകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.