കേരളം

kerala

By ETV Bharat Kerala Team

Published : Aug 19, 2024, 11:40 AM IST

ETV Bharat / snippets

ചെറുമകൻ്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു; പ്രതി കസ്റ്റഡിയില്‍

MURDER CASE IN THRISSUR  MAN ON CUSTODY IN MURDER CASE  GRANDFATHER KILLED BY HIS GRANDSON  വയോധികന്‍ വെട്ടേറ്റ് മരിച്ചു
Grandfather Died After Being Stabbed By His Grandson (ETV Bharat)

തൃശൂർ:ചെറുതുരുത്തി ദേശമംഗലത്ത് ചെറുമകൻ്റെ വെട്ടേറ്റ് മുത്തച്‌ഛൻ മരിച്ചു. ദേശമംഗലം സ്വദേശി അയ്യപ്പനാണ് (76) മരിച്ചത്. കൊച്ചുമകന്‍ രാഹുലിനെ ചെറുതുരുത്തി പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ (ഓഗസ്‌റ്റ് 18) രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ചികിത്സയ്‌ക്ക് ശേഷം രാവിലെ വീട്ടിലെത്തിയ രാഹുല്‍ മുത്തച്‌ഛനെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:കുടുംബ വഴക്ക്: ഭാര്യയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി, യുവാവ് പിടിയില്‍

ABOUT THE AUTHOR

...view details