ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം നവംബർ 22 മുതൽ 26 വരെ പെർത്തില്‍ നടക്കും. കളിക്ക് ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെ കെ.എൽ.രാഹുലിനു നേരത്തെ പരുക്കേറ്റിരുന്നു. പരിശീലന മത്സരത്തിനിടെ വലതുകൈമുട്ടിനു പരുക്കേറ്റ രാഹുലിനെ സ്കാനിങ്ങിനു വിധേയനാക്കി.
പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൊണ്ട് പരുക്കേറ്റ രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വലംകൈയ്യൻ ബാറ്റര്‍ ശുഭ്‌മന്‍ ഗില്ലിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് താരം ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് പുറത്തായേക്കും.
🚨 SHUBMAN GILL DOUBTFUL FOR THE 1ST TEST vs AUSTRALIA 🚨
— Tanuj Singh (@ImTanujSingh) November 16, 2024
- Shubman Gill is doubtful for the first Test Match vs Australia due to finger injury. A final decision will be taken soon. (TOI). pic.twitter.com/42otuROgKY
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഗിൽ കളിക്കുന്നത് സംശയകരമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.ഗില്ലിന് പരിക്കേറ്റതിനാൽ ആദ്യ മത്സരത്തിൽ തന്നെ പുറത്തായേക്കും. താരത്തിന്‍റെ വിരലിന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് കൂടുതൽ ഗൗരവമായി പരിശോധിച്ച ശേഷം പെർത്ത് ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തിടെ നടന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഗിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത് ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. എന്നാൽ ഇന്ത്യക്ക് പരമ്പര 3-0ന് തോൽക്കേണ്ടി വന്നു. പരമ്പരയിൽ ഗിൽ 2 മത്സരങ്ങളിൽ നിന്ന് 4 ഇന്നിങ്‌സുകളിൽ നിന്ന് 144 റൺസ് നേടി. 90 റൺസാണ് താരത്തിന്‍റെ ഉയർന്ന സ്കോർ.
KL Rahul left the field today as a precautionary measure, he'll be fit for the 1st Test. 🇮🇳 pic.twitter.com/syoAHU1xBy
— Mufaddal Vohra (@mufaddal_vohra) November 15, 2024
ബോർഡർ ഗവാസ്‌കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ടീം പരുക്കിന്‍റെ പിടിയിലായിരുന്നു. മറ്റൊരു വലംകൈയ്യൻ ബാറ്റര്‍ സർഫറാസ് ഖാനിനും പരിക്കേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒന്നാം ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടുനിന്നാൽ ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്യേണ്ടിയിരുന്നത് രാഹുലാണ്. ഇപ്പോള്‍ താരത്തിന്‍റെ പരുക്കും ഇന്ത്യക്ക് തലവേദനയായി.
Also Read: കൊക്കെയ്ൻ ഉപയോഗം; വിവാദ റഫറി ഡേവിഡ് കൂട്ടിനെതിരേ അന്വേഷണം, സംഭവം യൂറോ കപ്പിനിടെ