പാലക്കാട്: പ്രതിപക്ഷനേതാവ് വിഡി സതീശൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മേലാമുറിയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് പ്രതിപക്ഷ നേതാവ് സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് പിഎഫ്ഐ നേതാക്കളുമായി ചർച്ച ചെയ്‌തത് എന്നത് സതീശൻ വെളിപ്പെടുത്തണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസ്‌ഡിപിഐ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും മറ്റും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിം കുടുംബങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. വയനാട് തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ഗ്രീൻ സ്‌ക്വാഡ് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. കേരളത്തിൽ തീവ്രവാദത്തിന് തുടക്കമിട്ടതായി ജയരാജൻ പറഞ്ഞ അബ്‌ദുൾ നാസർ മദനിയുടെ പിഡിപി പിന്തുണ സിപിഎമ്മിനാണ്. പരാജയഭീതി പൂണ്ട ഇരുമുന്നണികളും വർഗീയത അഴിച്ചുവിടുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് മാറിയത് പാലക്കാട്ടെ രാഷ്ട്രീയത്തിൽ ഒരു മാറ്റവുമുണ്ടാക്കില്ലെന്നും കെ സുരേന്ദ്രൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.