കേരളം

kerala

ETV Bharat / snippets

സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി സർക്കാർ

By ETV Bharat Kerala Team

Published : Jul 5, 2024, 5:21 PM IST

സ്റ്റീൽ അലുമിനിയം പാത്രങ്ങൾ  ISI MARK  വാണിജ്യ വ്യവസായ മന്ത്രാലയം  GOVT MAKES ISI MARK MANDATORY
steel utensils (ETV Bharat)

ന്യൂഡൽഹി: അടുക്കളയുടെ സുരക്ഷ, ഗുണനിലവാരം, എന്നിവ വർധിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന നീക്കം. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം തുടങ്ങിയ പാത്രങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബിഐഎസ്) അനുസൃതമായി വേണം നിർമിക്കാനെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

നിലവിൽ സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാണ്. ഇതു സംബന്ധിച്ച് 2024 മാർച്ച് 14-ന് വാണിജ്യ, വ്യവസായ മന്ത്രാലയം ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്വാളിറ്റി കൺട്രോൾ ഉത്തരവ് പ്രകാരം ഐഎസ്ഐ മാർക്ക് ഇല്ലാത്ത ഏതെങ്കിലും സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങളുടെ നിർമാണം, ഇറക്കുമതി, വിൽപന, വിതരണം, സംഭരണം, വിൽപ്പനയ്ക്കുള്ള പ്രദർശനം തുടങ്ങിയവ കുറ്റകരമാണ്.

Also Read: ബോൺവിറ്റയെ ഹെല്‍ത്ത് ഡ്രിങ്ക് പട്ടികയില്‍ പെടുത്തരുത് ; ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കേന്ദ്ര നിർദേശം

ABOUT THE AUTHOR

...view details