മുംബൈ: ചെമ്പൂരില്‍ ഒരു കടയും വീടുമടങ്ങുന്ന കെട്ടിടത്തിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ പത്തും ഏഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്.
ഉറക്കത്തിലാണ് ഇവരെ തീവിഴുങ്ങിയതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ദുരന്ത നിവാരണ സംഘം അറിയിച്ചു. പാരിസ് ഗുപ്‌ത (7), നരേന്ദ്രഗുപ്‌ത (10), മഞ്ജു പ്രേം ഗുപ്‌ത (30),അനിത ഗുപ്‌ത (30), വിധി ചേദിരം ഗുപ്‌ത (15), ഗീത ദേവി ധരംദേവ് ഗുപ്‌ത (60) എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്.
#WATCH | Mumbai, Maharashtra | 7 people including 3 children died after a fire broke out at a shop in Chembur around 5 am today: BMC pic.twitter.com/Q87SN0Pgdo
— ANI (@ANI) October 6, 2024
താഴത്തെ നിലയില്‍ കടയും മുകളില്‍ വീടുമായുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 5.30ന് അഗ്നി ശമന സേനയ്ക്ക് അപകടത്തെക്കുറിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിനിരയായവരെ തൊട്ടടുത്തുള്ള രാജവാദി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. ഫോറന്‍സിക് സഹായത്തോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ബിഎംസി അറിയിച്ചു. അതേസമയം മുംബൈയില്‍ ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍. താനെ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ ഒരു വെയര്‍ ഹൗസ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
Also Read: കുന്ദമംഗലത്ത് ജ്വല്ലറിക്ക് തീപിടിച്ചു; വന്‍ നാശനഷ്‌ടം