രംഗറെഡ്ഡി (തെലങ്കാന) : ഹൈദരാബാദിലെ ബന്ദ്ലഗുഡ കീര്‍ത്തി റിച്ച്മോണ്ട് വില്ലയിലെ വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ കൂറ്റന്‍ ലഡ്ഡു ഇക്കുറിയും വിറ്റുപോയത് വന്‍ തുകയ്ക്ക്. തിങ്കളാഴ്ച രാത്രി നടന്ന ലേലത്തിലാണ് 1,8736,500 കോടി രൂപയ്ക്ക് ലഡ്ഡു ലേലത്തില്‍ പോയത്.
കഴിഞ്ഞ കൊല്ലത്തേതിനെക്കാള് 61 ലക്ഷം രൂപയുടെ വര്‍ധനയാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 1.26 കോടി രൂപയ്ക്കാണ് ലഡ്ഡു ലേലത്തില്‍ പോയത്. ഇക്കുറി ആരാണ് ലഡ്ഡു വാങ്ങിയതെന്ന കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കീര്‍ത്തി റിച്ച് മോണ്ട് വില്ലാസിലെ ലഡ്ഡുവാണ് ഗണേശ ചതുര്‍ഥി ആഘോഷങ്ങളില്‍ ഏറ്റവും വിലയേറിയത്. 2022ല്‍ 60 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.