ലഖ്നൗ: ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. രേഷ്മ (13), അഫ്സാന (11) , ഗുഡ്ഡി (9), ലാലി (7) എന്നിവരാണ് മരിച്ചത്. ഇവര്‍ കാലു ബാങ്കട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണ്.
നദിയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ചു; ഈദ് അൽ അദ്ഹ ദിനത്തില്‍ നോവായി 4 സഹോദരിമാര്‍
Representative image (ETV Bharat)
Published : Jun 18, 2024, 7:47 AM IST
റഹ്റ ബസാറിലെ ഈദ് അൽ അദ്ഹയോടനുബന്ധിച്ച് അമ്മൂമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവര്‍. വൈകുന്നേരം കുവാനോ നദിയിൽ കുളിക്കാനായി പോയ സഹോദരിമാര്‍ അപകടത്തിൽപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികളുടെ സഹായത്തോടെ നദിയിൽ നിന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.
ALSO READ: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപമെന്ന് ആരോപണം