കേരളം

kerala

ETV Bharat / videos

പാലപ്പിള്ളി ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം : മൂന്നിടങ്ങളിലായി ഇറങ്ങിയത് 37 കാട്ടാനകൾ

By ETV Bharat Kerala Team

Published : Mar 15, 2024, 8:46 PM IST

തൃശൂർ: പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ തുടർച്ചയായി തമ്പടിച്ച് കാട്ടാനക്കൂട്ടം. ഇന്ന് മൂന്നിടങ്ങളിലെ ജനവാസ മേഖലകളിലായി 37 കാട്ടാനകളാണ് ഇറങ്ങിയത്. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് പാലപ്പിള്ളി പ്രദേശവാസികൾ. രാത്രി കാലങ്ങളിൽ കാടിറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് പതിവാണ്. തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും നിന്ന് ഭക്ഷിച്ച് നാശം വിതച്ചായിരിക്കും മടക്കം. പാലപ്പിള്ളിയിൽ ജനവാസ മേഖലകളിൽ തുടർച്ചയായി ആനകൾ ഇറങ്ങുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുകയാണ്. ഇന്ന് മൂന്ന് കൂട്ടങ്ങളായാണ് കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിച്ചത്. എസ്റ്റേറ്റിൽ തമ്പടിച്ച കാട്ടാനക്കൂട്ടം രാവിലെ ഏഴ് മണിയോടെ റോഡ് മുറിച്ച് കടന്നു. ഈ സമയം റോഡിനപ്പുറത്തെ തോട്ടത്തിൽ തൊഴിലാളികൾ ടാപ്പിംഗിനുണ്ടായിരുന്നു. കാരികുളം ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട് കയറ്റാനായത്. 9ൽ അധികം കൊമ്പന്മാർ അടങ്ങുന്ന കൂട്ടവും എസ്റ്റേറ്റിൽ വീടുകളുടെ സമീപത്തേക്ക് എത്തിയിരുന്നു. സാധാരണ ഈ മേഖലയിൽ കാണാത്ത കാട്ടാന കൂട്ടമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ആനക്കൂട്ടത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് കാട് കയറ്റിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 2 തൊഴിലാളികൾക്കാണ് പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. മേഖലയിൽ കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. 

ABOUT THE AUTHOR

...view details