കേരളം

kerala

ETV Bharat / videos

കോട്ടയത്ത് മറിയപ്പള്ളിയിൽ വീടുകളിൽ മോഷണശ്രമം ; ഉണർന്നവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി - വീടുകളിൽ മോഷണശ്രമം

By ETV Bharat Kerala Team

Published : Feb 8, 2024, 4:07 PM IST

കോട്ടയം : മറിയപ്പള്ളിയിൽ വീടുകളിൽ മോഷണശ്രമം. നാല് വീടുകളിലാണ് മോഷണശ്രമം നടന്നത്. ശബ്‌ദം കേട്ട്‌ ഉണർന്നവരെ മോഷ്‌ടാവ് ആയുധം കാട്ടി ഭീഷണിപ്പെടുത്തി.മോഷണ ശ്രമത്തിൻ്റെ സി സി ടി വി ദൃശ്യം ലഭിച്ചു. കോട്ടയം മറിയപ്പള്ളി ചെട്ടിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ താമസക്കാരായ അശ്വതി നിവാസിൽ പി കെ സജിമോൾ, ആശാലയം വീട്ടിൽ രവീന്ദ്രൻ, തോട്ടുങ്കൽ ജയകുമാർ, ചേരിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിക്കും 5.30നും ഇടയിൽ കവർച്ചാശ്രമം നടന്നിരിക്കുന്നത്. വീടുകളുടെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. ഇതിൽ രണ്ട് വീടുകളുടെയും ഉള്ളിൽ കയറിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഒന്നും നഷ്‌ടപ്പെട്ടില്ല. വെള്ള മങ്കി ക്യാപ്പ് ധരിച്ചാണ് മോഷ്‌ടാവ് എത്തിയത്. ഇയാൾക്ക് 50 വയസിനടുത്ത് പ്രായമുണ്ട്, ഉയരം കുറവാണെന്നും വീടുകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫെബ്രുവരി 3 ന്‌ മലപ്പുറം വെട്ടിച്ചിറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര നടന്നിരുന്നു. അഞ്ച്‌ കടകളിലും ഓഫീസിലും മോഷണം നടന്നു. രണ്ടുലക്ഷം രൂപയോളം പണമായും ഇലക്ട്രോണിക് ഉപകരണങ്ങളും സിസിടിവി ക്യാമറയുടെ ഡിവിആറും മോഷ്‌ടിക്കപ്പെട്ടു.

ABOUT THE AUTHOR

...view details