കശ്‌മീര്‍ കുന്നുകളില്‍ മഞ്ഞ് വീണ് തുടങ്ങി; വെള്ള പുതച്ച് ഗുൽമർഗ് - കശ്‌മീരില്‍ മഞ്ഞ് വീണ് തുടങ്ങി
Published : Feb 1, 2024, 5:12 PM IST
ഗുൽമർഗ് (ജമ്മു&കാശ്‌മീര്‍): വെള്ള പുതച്ച് ലോകപ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമർഗ്. മനോഹരമായ ഭൂപ്രകൃതിയാല്‍ കാഴ്‌ചക്കാരുടെ മനം കവരുന്ന ഭൂപ്രദേശമാണിത്. രണ്ടരമാസത്തോളം നീണ്ട വരണ്ട കാലാവസ്ഥയെ അഭിമുഖീകരിച്ചതിന് ശേഷം കശ്‌മീര്‍ കുന്നുകളില്‍ മഞ്ഞ് വീണ് തുടങ്ങി. മഞ്ഞില്‍ ആവൃതമായ മരങ്ങളും ചെരിവുകളും ലക്ഷ്യസ്ഥാനത്തിന് ആകർഷകത്വം ഏകിയതോടെ കശ്‌മീര്‍ താഴ്‌വാരയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും കൂടി. ശൈത്യകാലം ആരംഭിച്ചിട്ടും മഞ്ഞുവീഴ്‌ചയില്ലാത്തത് ആശങ്ക പടര്‍ത്തിയിരുന്നു. വിനോദ സഞ്ചാരത്തെയും അതിനെ ആശ്രയിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിച്ചു. മഞ്ഞ് വീഴ്‌ച ആരംഭിച്ചതോടെ താഴ്‌വരയില്‍ പലയിടത്തും കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടായി. മഞ്ഞ് വീഴ്‌ചയിലാതിരുന്ന കാശ്‌മീര്‍ ചെരുവുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതുപോലെ പെട്ടെന്നുണ്ടായ മഞ്ഞ് വീഴ്‌ചയില്‍ ആവേശഭരിതരായ സഞ്ചാരികള്‍ പങ്കുവെച്ച വീഡീയോയും കാണാം. നിലവില്‍ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോന്‍മാര്‍ഗ്, ഷോപ്പിയാന്‍, ഗുരെസ്, മച്ചില്‍, കര്‍ണ്ണ ദൂദ്‌പത്രി എന്നീ പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്‌ചയുള്ളതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കാലാവസ്ഥ മൈനസ് 5 ഡിഗ്രി സെല്‍ഷ്യസ് അണ്. ഈ മാസത്തിന്‍റെ രണ്ടാമാഴ്‌ച വരെ മഞ്ഞുവീഴ്‌ച തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.