ആകാശ പാത വരുമോ? തുടർ നിർമ്മാണ സാധ്യത തേടി ഹൈക്കോടതി - ആകാശപ്പാത തുടർ നിർമ്മാണം
Published : Feb 8, 2024, 9:54 PM IST
കോട്ടയം: ആകാശ പാതയുടെ തുടർ നിർമ്മാണ സാധ്യത തേടി ഹൈക്കോടതി. ജില്ലാ കളക്‌ടറുടെ നേതൃത്ത്വൽ അധികൃതർ പരിശോധിച്ചു. ഘട്ടം ഘട്ടമായി എല്ലാ സാധ്യതകളും പരിശോധിക്കാനാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. ആകാശപാത നിർമ്മാണം തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ പൊതുതാത്പര്യ ഹർജിയുടെ പശ്ചാതലത്തിലാണ് തുടർ നിർമ്മാണ സാധ്യത പരിശോധിച്ചത്. ജില്ലാ കളക്‌ടർ വി വിഗ്നേശ്വരി യുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്‌റ്റി അതോറിറ്റി നാറ്റ് പാക്, കിറ്റ് കോ, റവന്യു മോട്ടർ വെഹിക്കിൾ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ് തുടങ്ങി വിവിധ വകുപ്പ് അധികൃതരുടെ സഹകരണത്തോടെയായിരുന്നു പരിശോധന. ആറു മാസം മുൻപ് ഒരു വിദഗ്ദ്ധ സംഘം ആകാശപാതയുടെ ബലക്ഷയം പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു ശേഷമാണ് തുടർ നിർമ്മാണ സാധ്യത പരിശോധിക്കുന്നത്.
ആറു ലിഫ്റ്റുകളും 3 ഗോവണികളുമാണ് ഉള്ളത് ഇവ നിർമ്മിക്കുമ്പോൾ ഗതാഗതത്തെ ബാധിക്കുമോ എന്നതാണ് സംഘം പ്രധാനമായി പരിശോധിക്കുന്നത്. സ്ഥല പരിശോധനയ്‌ക്ക് ശേഷം കളക്‌ടറേറ്റിൽ ഉദ്യേഗസ്ഥർ ചർച്ച നടത്തി നടപടി ക്രമങ്ങൾ വിലയിരുത്തി.റവന്യു വകുപ്പും നാറ്റ് പാക് അധികൃതരും വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കും.