കേരളം

kerala

ETV Bharat / videos

പെരുന്നാള്‍ പ്രദക്ഷിണത്തിനിടെ പടക്കം പൊട്ടിച്ച സംഭവം; മാങ്കുളത്ത് വീണ്ടും വനം വകുപ്പിനെതിരെ പ്രതിഷേധം

By ETV Bharat Kerala Team

Published : Jan 31, 2024, 9:12 PM IST

ഇടുക്കി: മാങ്കുളത്ത് വീണ്ടും വനം വകുപ്പിനെതിരെ പ്രതിഷേധം. പെരുന്നാള്‍ പ്രദക്ഷിണത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ ശബ്‌ദം കേട്ട് കാട്ടാനകള്‍ വിരണ്ടോടിയെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ആനക്കുളം സെന്‍റ് ജോസഫ് പള്ളി വികാരിയെ ശകാരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത് (Mankulam Forest Department). സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ ഇന്ന് (ജനുവരി 31) വിരിപാറയിലെ ഡിഎഫ്‌ഒ ഓഫിസിലേക്കാണ് പ്രതിഷേധം നടത്തിയത്. പെരുന്നാളിന്‍റെ പ്രദക്ഷിണം നടന്ന സമയത്ത് ആനക്കുളത്ത് പുഴയില്‍ കാട്ടാനകള്‍ വെള്ളം കുടിക്കാന്‍ എത്തിയിരുന്നുവെന്നും പടക്കം പൊട്ടിച്ചതോടെ അവ വിരണ്ടോടിയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു (Idukki Wild Elephant). വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെയും (ജനുവരി 31) സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആനക്കുളത്താണ് ഇന്നലെ (ജനുവരി 30) പ്രതിഷേധം നടത്തിയത്. ഇടവക അംഗങ്ങളും വിശ്വാസികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത് (Mankulam Elephant Attack). പ്രതിഷേധക്കാരെ വിരിപാറ ഡിഎഫ്‌ഒ ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. അതേസമയം പീരുമേട്ടിലെ വന്യമൃഗ ശല്യത്തിന് നടപടിയുമായി വനം വകുപ്പ്. പീരുമേട് പ്ലാക്കത്തടം മേഖലയില്‍ സൗരോര്‍ജ വേലിയും തൂക്കുപാലവും സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. 1 കോടി 14 ലക്ഷം രൂപ പദ്ധതിക്കായി നബാര്‍ഡ് അനുവദിച്ചതായും വനം വകുപ്പ് അറിയിച്ചു.  

ABOUT THE AUTHOR

...view details