ETV Bharat / entertainment

തിയേറ്ററില്‍ ഫയര്‍ ആകാന്‍ 'പുഷ്‌പ 2:ദി റൂള്‍', ട്രെയിലര്‍ റിലീസ് ഉടന്‍; നെഞ്ചിടിപ്പോടെ ആരാധകര്‍ - PUSHA2 THE RULE TRAILER COMING SOON

മുംബൈയില്‍ നടക്കുന്ന ഗംഭീര പ്രീ- റീലീസ് ഇവന്‍റിലായിരിക്കും 'പുഷ്‌പ2' വിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നതെന്നാണ് സൂചന.

ALLU ARJUN MOVIE  PUSHPA2 THE RULE TRAILER  അല്ലു അര്‍ജുന്‍ സിനിമ  പുഷ്‌പ2 ദി റൂള്‍
പുഷ്‌പ 2:ദി റൂള്‍ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 8, 2024, 7:19 PM IST

തെന്നിന്ത്യന്‍ സൂപ്പർസ്‌റ്റാര്‍ അല്ലു അർജുൻ നായകനാകുന്ന 'പുഷ്‌പ 2: ദ റൂൾ' എന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ വര്‍ഷം ഡിസംബര്‍ അഞ്ചിന് ആഗോളതലത്തില്‍ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പുഷ്‌പരാജ് തിയേറ്ററുകളില്‍ എത്താന്‍ ദിവസങ്ങള്‍ അടുക്കുന്തോറും പ്രേക്ഷകരുടെ നെഞ്ചിടിപ്പും കൂടുകയാണ്.

ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. 'പുഷ്‌പ 2: ദി റൂളി'ന്‍റെ ട്രെയിലര്‍ റെഡിയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിക്കുന്നു. പുഷ്‌പരാജ് ഭരണം ഏറ്റെടുത്തു. ആഗോള തലത്തില്‍ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങിയിരിക്കുന്ന പുഷ്‌പ2: ദി റൂള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നതെപ്പോഴാണെന്ന് തീരുമാനിച്ചു എന്നാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. മാത്രമല്ല പുഷ്‌പ 2വിന്‍റെ ഏറ്റവും പുതിയ വിവരം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

നവംബര്‍ 15 നാണ് താത്കാലിക ഷെഡ്യൂല്‍ ചെയ്‌തിരിക്കുന്നതെന്നാണ് സൂചന. മുംബൈയില്‍ നടക്കുന്ന ഗംഭീര പ്രീ- റീലീസ് ഇവന്‍റിലായിരിക്കും 'പുഷ്‌പ2' വിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചടങ്ങില്‍ മുഴുവന്‍ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആയിരിക്കും പുറത്തുവിടുമെന്നാണ് സൂചന. അധോലോകത്തിന്‍റെ ഏറ്റവും വലിയ ശക്തിയായി അല്ലു അര്‍ജുന്‍റെ കഥാപാത്രം മാറുന്നത് കാണിക്കുമെന്നാണ് കരുതുന്നത്.

അല്ലു അർജുനെ കൂടാതെ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ബ്രഹ്മാജി, അനസൂയ ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെ ഈചിത്രത്തിലുണ്ട്.

ദേവി ശ്രീപ്രസാദിന്‍റെ സംഗീതം ഒരു പ്രധാന ഹൈലൈറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലറിനോടൊപ്പം രണ്ട് ഗാനങ്ങള്‍ കൂടി പുറത്തുവിടുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

ലോകമാകെ ഏറ്റെടുത്ത 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്‌പ 2: ദ റൂൾ' ബോക്‌സ്‌ ഓഫീസില്‍ കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ചിത്രം ഇതിനോടകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകള്‍.

സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ ദ റൈസ്' രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ നിര്‍മ്മാതാക്കളുടെ കണക്കുക്കൂട്ടല്‍. അല്ലു അർജുനെ കൂടാതെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സുനിൽ, ജഗപതി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അതേസമയം തെലുഗാനയില്‍ നിന്നും പുഷ്‌പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ്. റിലീസിന് ഒരു മാസം മുമ്പേ കേരളത്തിലെ 'പുഷ്‌പ 2' ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ചിത്രം ഡിസംബർ അഞ്ച് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു.

Also Read:സിനിമയ്ക്കപ്പുറമുള്ള നയന്‍സിന്‍റെ ജീവിതം; ട്രെയിലര്‍ പുറത്തുവിടുന്നത് ഈ ദിനത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.