പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചതോടെ മണിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും കലക്‌ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കളക്‌ടറുടെ അറിയിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മണിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഏത് സമയത്തും നിയന്ത്രിത അളവിൽ ജലം പുറത്ത് വിടേണ്ടി വന്നേക്കാമെന്നാണ് അറിയിപ്പ്. മണിയാർ ബാരേജിൻ്റെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഒരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.
Also Read: കനത്ത മഴ പ്രവചനം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്