കേരളം

kerala

വയനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹം സംസ്‌കരിച്ചു

By ETV Bharat Kerala Team

Published : Feb 17, 2024, 7:15 PM IST

Wayanad Mananthavady elephant attack; Paul funeral

വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന്‍റെ മൃതദേഹം സംസ്‌കരിച്ചു. വൈകിട്ട് 5.30ഓടെയാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. ഇന്ന് ഉച്ചയ്‌ക്ക് 2.30 ഓടെയാണ് പുൽപ്പള്ളിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്‍റെ വീടിന് മുന്നിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് പുല്‍പ്പള്ളിയില്‍ വച്ച് കാട്ടാന പോളിനെ ആക്രമിച്ചത്. പരിക്കേറ്റ പോളിനെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടാകുകയായിരുന്നു. പോളിന്‍റെ മരണത്തോടെ വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചത്. തുടർന്ന്, നാട്ടുകാർ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.(poul Death). നിരധനാജ്ഞ നാളെയും തുടരും. ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ വനംവകുപ്പ് വാഹനം തടഞ്ഞും വാഹനത്തിന് റീത്ത് വെച്ചും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട (protest) പശുവിന്‍റെ ജഡം വനംവകുപ്പ് വാഹനത്തിന് മുകളില്‍ വെച്ചും പ്രതിഷേധം കത്തിപ്പടർന്നു. ഫെബ്രുവരി പത്തിനും വയനാട് മാനവന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി പടമല സ്വദേശി അജീഷാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details