കേരളം

kerala

നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE

By ETV Bharat Kerala Team

Published : Jun 26, 2024, 9:08 AM IST

Updated : Jun 26, 2024, 10:07 AM IST

KERALA ASSEMBLY SESSION (NIYAMASABHA LIVE നിയമസഭ സമ്മേളനം KERALA NIYAMASABHA KERALA LEGISLATIVE ASSEMBLY)
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം പുനരാരംഭിച്ചു. ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. വന്യമൃഗശല്യം മൂലമുള്ള കൃഷിനാശത്തിന് മതിയായ നഷ്‌ടപരിഹാരം നല്‍കുന്നതിനും, മനുഷ്യ - വന്യജീവി സംഘര്‍ഷത്തില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും മതിയായ നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് പി എസ് സുപാല്‍ എംഎല്‍എ വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രൂപകല്‍പന ചെയ്‌ത സ്കൈ വാക്ക് പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഗതാഗത വകുപ്പുമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് സമര്‍പ്പണവും ഇന്ന് നടക്കും. സഭാ നേതാവും കാര്യോപദേശക സമിതി അംഗവുമായ പിണറായി വിജയന്‍ സമിതിയുടെ പതിമൂന്നാമത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനായ സണ്ണി ജോസഫ് കമ്മിറ്റിയുടെ നാല്‍പ്പത്തിയെട്ട് മുതല്‍ അറുപത്തിരണ്ട് വരെയുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. കാര്യോപദേശക സമിതിയുടെ പതിമൂന്നാമത് റിപ്പോര്‍ട്ട് ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് മൂലം ഉളവായിട്ടുള്ള ഗുരുതരമായ സാഹചര്യം സഭ ചര്‍ച്ച ചെയ്യണമെന്ന ഉപക്ഷേപം എം വിജിന്‍ എംഎല്‍എ അവതരിപ്പിക്കും. 2024 - 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് ക്രമീകരിച്ചിട്ടുണ്ട്. ധനാഭ്യര്‍ത്ഥനകളായി വിദ്യാഭ്യാസം, കായികവിനോദം, കല, സംസ്‌കാരം, തൊഴിലാളി ക്ഷേമം, പ്രവാസി ക്ഷേമം എന്നിവ പ്രത്യേക ലിസ്‌റ്റ് പ്രകാരം അവതരിപ്പിക്കും.
Last Updated : Jun 26, 2024, 10:07 AM IST

ABOUT THE AUTHOR

...view details