കേരളം

kerala

ETV Bharat / videos

നിയമസഭ സമ്മേളനം തത്സമയം - KERALA NIYAMASABHA LIVE - KERALA NIYAMASABHA LIVE

By ETV Bharat Kerala Team

Published : Jul 4, 2024, 9:16 AM IST

Updated : Jul 4, 2024, 10:04 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനത്തില്‍ ഇന്നത്തെ (ജൂലൈ 4) നടപടികള്‍ ആരംഭിച്ചു.  ഇന്നത്തെ കാര്യവിവര പട്ടിക പ്രകാരം സഭയില്‍ പ്രത്യേക ലിസ്‌റ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് മറുപടി പറയാനും സമയം അനുവദിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അപകട ഭീഷണി ഒഴിവാക്കുന്നതിനുമായും പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുക, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും ഒരുമിച്ച് നല്‍കാൻ കഴിയുന്ന തരത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്കൂളുകള്‍ സ്ഥാപിക്കണം എന്നീ ആവശ്യങ്ങളിലേക്ക് വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിക്കലും ഇന്ന് നടക്കും. കെപി കുഞ്ഞമ്മദ് കുട്ടി, ഉമ തോമസ് എന്നിവരാണ് ഈ വിഷയങ്ങളിലേക്ക് മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണവും സഭയില്‍ നടക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകളിലെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. സഹകരണം, തുറമുഖം, ശുദ്ധജലവിതരണവും ശുചീകരണവും, ജലസേചനം, വൈദ്യുത പദ്ധതികള്‍ എന്നിവയിലാണ് ചര്‍ച്ചയുണ്ടാകുക. ജൂണ്‍ 10ന് ആയിരുന്നു പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാമത് സമ്മേളനം ആരംഭിച്ചത്. ജൂലൈ 25 വരെയാണ് നിയമസഭ സമ്മേളനം.
Last Updated : Jul 4, 2024, 10:04 AM IST

ABOUT THE AUTHOR

...view details