കേരളം

kerala

ETV Bharat / videos

ലീഗിന് മൂന്നാം സീറ്റിന് പകരം രാജ്യസഭ സീറ്റ്; സൂചന നൽകി കെ സുധാകരൻ - മുസ്ലിം ലീഗ് മൂന്നാം സീറ്റ്

By ETV Bharat Kerala Team

Published : Feb 25, 2024, 10:43 PM IST

എറണാകുളം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഇല്ലെന്ന് റിപ്പോർട്ട്. മൂന്നാം സീറ്റിന് പകരം മുസ്‌ലിം ലീഗിന് കോണ്‍ഗ്രസ് രാജ്യസഭ സീറ്റ് വാഗ്‌ദാനം ചെയ്‌തതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സൂചിപ്പിച്ചു. ആലുവ പാലസിൽ നടന്ന കോൺഗ്രസ് ലീഗ് ഉഭയകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭ സീറ്റ് നല്‍കാമെന്ന ഉപാധിയാണ് ചര്‍ച്ചയില്‍ കോൺഗ്രസ് പാർട്ടി മുന്നോട്ട് വച്ചതെന്നും ഇതിനായി എ ഐ സി സിയുടെ അനുമതി തേടുമെന്നും സുധാകരന്‍ പറഞ്ഞു. സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് ലീഗ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 27 ന് നടക്കുന്ന നേതൃയോഗത്തില്‍ രാജ്യസഭ സീറ്റിന്‍റെ കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു. മൂന്നാം സീറ്റ് വേണമെന്ന ലീഗിൻ്റെ ആവശ്യത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാനാണ് കൊച്ചിയിൽ ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തിയത്. ചർച്ചയിൽ ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, കെ പി എ മജീദ് എന്നിവരും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും പങ്കെടുത്തു.

ABOUT THE AUTHOR

...view details