കേരളം

kerala

ETV Bharat / videos

ഓണത്തെ വരവേല്‍ക്കാന്‍ തൃശൂര്‍; ശക്തന്‍റെ തട്ടകത്തില്‍ ഭീമന്‍ പൂക്കളമൊരുങ്ങി - Flower Carpet Vadakkunnathan

By ETV Bharat Kerala Team

Published : Sep 6, 2024, 1:46 PM IST

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ ഭീമന്‍ പൂക്കളമൊരുങ്ങി. തെക്കേ ഗോപുരനടയിലാണ് പൂക്കളം ഒരുക്കിയിട്ടുള്ളത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അനുസ്‌മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് പൂക്കളം ഒരുക്കിയത്. ഇത് 17ാം വർഷമാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. 30 അടിയാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ 5ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. പുലർച്ചെ മുതൽ നിരവധി പേരാണ് പൂക്കളം കാണാനും ദൃശ്യങ്ങൾ പകര്‍ത്താനും, സെല്‍ഫിയെടുക്കാനും തെക്കേ ഗോപുര നടയിലെത്തിയത്. 2008ലാണ് സായാഹ്ന സൗഹൃദ കൂട്ടായ്‌മ ആദ്യമായി തെക്കേ ഗോപുരനടയില്‍ അത്തപ്പുക്കളം ഒരുക്കിയത്. പൂക്കളത്തില്‍ തുടങ്ങി കുമ്മാട്ടിയും പുലികളിയുമെല്ലാമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ശക്തന്‍റെ തട്ടകം. തൃശൂരില്‍ മാത്രമല്ല എറണാകുളത്തും വന്‍ ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. എറണാകുളത്ത് രാവിലെ അത്തച്ചമയ ഘോഷയാത്രയ്‌ക്ക് തുടക്കമായി. സ്‌പീക്കര്‍ എഎന്‍ ഷംസീറാണ് ഘോഷ യാത്ര ഉദ്‌ഘാടനം ചെയ്‌തത്. 

ABOUT THE AUTHOR

...view details