കേരളം

kerala

ETV Bharat / videos

'നെഞ്ചത്ത് അടുപ്പ് കൂട്ടാൻ തീരുമാനിച്ചാൽ അതും നടപ്പിലാക്കും'; കോളജ് പ്രിൻസിപ്പാളിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്ഐ- വീഡിയോ - Dyfi Leader Threatens Principal - DYFI LEADER THREATENS PRINCIPAL

By ETV Bharat Kerala Team

Published : Jul 2, 2024, 5:13 PM IST

കോഴിക്കോട്‌: ഗുരുദേവ കോളജ് പ്രിൻസിപ്പാളിന് ഡിവൈഎഫ്ഐ നേതാവിന്‍റെ ഭീഷണി. 'കോളജിൽ ഹെൽപ്പ് ഡസ്‌ക്‌ സ്ഥാപിക്കാനാണ് എസ്എഫ്ഐ തീരുമാനിച്ചത്, അല്ലാതെ പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കറിന്‍റെ നെഞ്ചത്ത് അടുപ്പ് കൂട്ടാനല്ല തീരുമാനിച്ചത്.' പ്രിൻസിപ്പാളിന്‍റെ നെഞ്ചത്ത് അടുപ്പ് കൂട്ടാൻ തീരുമാനിച്ചാൽ അതും എസ്എഫ്ഐ നടപ്പിലാക്കുമെന്ന് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ബബീഷ് പറഞ്ഞു'. കോട്ടയത്ത് നിന്ന് വന്ന് വീരവഞ്ചേരിയിൽ താമസിക്കുന്ന പ്രിൻസിപ്പാളിന് എത്ര ദിവസം പൊലീസ് സംരക്ഷണം നൽകുമെന്നും ബബീഷ് ചോദിച്ചു. അതേസമയം കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കാർക്കും പ്രിൻസിപ്പലിനുമെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ സുനിൽ കുമാറിന്‍റെ പരാതിയിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കൊയിലാണ്ടി എസ്എഫ്ഐ ഏരിയ പ്രസിഡന്‍റ് അഭിനവിന്‍റെ പരാതിയിൽ പ്രിൻസിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറി രമേശനെതിരെയുമാണ്‌ കേസെടുത്തത്‌. ഡിഗ്രി പ്രവേശനത്തിന്‍റ ഭാഗമായി ഹെല്‍പ്പ് ഡെസ്‌ക് രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്ഐ പ്രവർത്തകർ മര്‍ദിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പലിന്‍റെ ആരോപണം. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രിൻസിപ്പലിന്‍റെ പരാതിയിൽ കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details