കേരളം

kerala

ETV Bharat / videos

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതി പിടിയിൽ - ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്

By ETV Bharat Kerala Team

Published : Jan 28, 2024, 4:11 PM IST

ഇടുക്കി: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. റിസോർട്ട് ജീവനക്കാരിയിൽ നിന്നും നാലരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൂനെ സ്വദേശി ഹെൻസൺ ഡിസൂസയെ ആണ് കുമളി പൊലീസ് പിടികൂടിയത് (Accused arrested in case of extorting lakhs by promising job abroad). ബെഗളൂരുവിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുമളി സ്‌പ്രിംഗ് വാലിയിലെ സ്വകാര്യ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന ജ്യോതിലക്ഷ്‌മിയിൽ നിന്നുമാണ് പ്രതി ഒരു വർഷം മുൻപ് നാലരലക്ഷം രൂപ തട്ടിയെടുത്തത്. യുകെയിലുള്ള സുഹൃത്തിന്‍റെ സ്ഥാപനത്തിൽ മെച്ചപ്പെട്ട ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്നും പണം വാങ്ങിയത്. യുവതി ജോലി ചെയ്‌തിരുന്ന റിസോർട്ടിൽ ഭാര്യയുമൊത്ത് എത്തിയപ്പോൾ ആയിരുന്നു ഹെൻസൺ ജ്യോതിലക്ഷ്‌മിയെ പരിചയപ്പെട്ടത്. അതേസമയം ഇത്തരത്തിൽ സംസ്ഥാനത്തെ പല ഭാഗത്തും താമസിച്ച് ഇയാൾ പണം തട്ടിയതായി സംശയം ഉണ്ടെന്ന് പലീസ് അറിയിച്ചു. കുമളി എസ്ഐ ബിജു പി മാണി, ഉദ്യോഗസ്ഥരായ സുബൈർ, ശ്രീനാഥ്, സാദിഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details