ഇടുക്കി : സഞ്ചാരികളെ എന്നും ആകർഷിക്കുന്ന ഒരു സ്ഥലമാണ് ഇടുക്കി. ആസ്വാദകർക്ക് ഇഷ്‌ടപ്പെടുന്ന നിരവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. അത്തരത്തില്‍ സഞ്ചാരികളുടെ മനസ് കീഴടക്കുന്ന ഒരിടമാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ചുനയംമാക്കല്‍ വെള്ളച്ചാട്ടം.
പാറക്കെട്ടുകള്‍ക്കിടയിലേക്ക് പരന്നൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന് വാക്കുകള്‍ക്ക് അതീതമായ ഭംഗിയുണ്ട്. വെള്ളച്ചാട്ടത്തിന്‍റെ ആകര്‍ഷണീയത കേട്ടറിഞ്ഞ് നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. അവധിക്കാലമായതോടെ ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനും ധാരാളം സഞ്ചാരികളാണ് എത്തുന്നത്.
വിസ്‌മയമായി വെള്ളത്തൂവലിലെ ചുനയംമാക്കല്‍ വെള്ളച്ചാട്ടം (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തൊട്ടരികില്‍ എത്തി ഭംഗിയാസ്വദിക്കാമെന്നതാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിന്‍റെ പ്രത്യേകത. സ്വദേശിയരും വിദേശിയരുമടക്കം നിരവധി പേരാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിലെത്തി ഭംഗിയാസ്വദിച്ച് മടങ്ങുന്നത്. എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും എത്ര ആസ്വദിച്ചാലും മതിവരാത്ത മനോഹാരിതയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിനുള്ളതെന്ന് സഞ്ചാരികള്‍ പറയുന്നു.
വെള്ളത്തൂവലില്‍ നിന്നും കുഞ്ചിത്തണ്ണിയില്‍ നിന്നും ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിലേക്കെത്താൻ സാധിക്കും. ജീപ്പിലൂടെ അവിടേക്കുള്ള യാത്രയാണ് അഭികാമ്യം. വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി മനസ് നിറഞ്ഞാണ് സഞ്ചാരികളുടെ മടക്കം.
Also Read:കോടമഞ്ഞിലുറങ്ങുന്ന മലഞ്ചെരുവും ഒഴുകിയിറങ്ങുന്ന തെളിനീരും: വെള്ളച്ചാട്ടങ്ങളുടെ പറുദീസയൊരുക്കി മാങ്കുളം