ഹൈദരാബാദ്: ഐഎസ്‌ആർഒയുടെ പിഎസ്എൽവി-സി37 റോക്കറ്റിന്‍റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി. വിക്ഷേപിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഉപഗ്രഹം ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തത്. 2017 ഫെബ്രുവരി 15നാണ് ഉപഗ്രഹം വിക്ഷേപിച്ചിരുന്നത്.
ഒരു വിക്ഷേപണ വാഹനത്തിൽ തന്നെ 104 സാറ്റലൈറ്റുകളുമായി സഞ്ചരിച്ച് ചരിത്രം കുറിച്ച ദൗത്യം കൂടെയായിരുന്നു പിഎസ്എൽവി-സി37. ഇതോടെ ഒരു വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ ഉപഗ്രഹങ്ങളെ അയച്ച രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമായി. അതിനാൽ തന്നെ ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഒരു ദൗത്യമായിരുന്നു പിഎസ്എൽവി-സി37.
വിക്ഷേപണ വാഹനത്തിലുണ്ടായിരുന്ന സാറ്റലൈറ്റുകളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ഭൂമിയിൽ നിന്ന് 470 കിലോ മീറ്റർ പരിധിയിൽ സഞ്ചരിക്കുകയായിരുന്നു പിഎസ്എൽവി-സി37. റോക്കറ്റിന്‍റെ പരിക്രമണം കൃത്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് IS4OM ഒക്‌ടോബർ ആദ്യവാരത്തിൽ ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് തടക്കുമെന്ന് പ്രവചിച്ചിരുന്നു. വടക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് ലാൻഡിങ് പോയിന്‍റെന്നും IS4OM പറഞ്ഞിരുന്നു.
അതേസമയം ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനായി, ബഹിരാകാശത്തെ മാലിന്യം കുറയ്‌ക്കേണ്ടതുണ്ട്. ഇതിനായി ബഹിരാകാശ ദൗത്യങ്ങളുടെ അവശിഷ്‌ടഭാഗങ്ങൾ ഭ്രമണപഥത്തിൽ നിന്നും തിരിച്ചെത്തിക്കേണ്ടതുണ്ട്. 2030 ഓടെ അവശിഷ്‌ടങ്ങളില്ലാത്ത ബഹിരാകാശ ദൗത്യം നടത്തുന്നതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു.
Also Read: സുനിത വില്യംസിനെ തിരികെയെത്തിക്കാൻ 'സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യം': മസ്‌കിന്‍റെ പേടകം ബഹിരാകാശ നിലയത്തിലെത്തി