ഹൈദരാബാദ്: പുത്തൻ ഫീച്ചറുകളുമായി ജനപ്രിയ മെസേജിങ് ആപ്പായ വാട്ട്‌സ്‌ആപ്പ് വീണ്ടുമെത്തി. സെൽഫികളിൽ നിന്നും സ്റ്റിക്കർ നിർമിക്കാവുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്‌ആപ്പ് ഉപയോഗം കൂടുതൽ രസകരവും എളുപ്പവുമാക്കുന്നതിനായാണ് പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്‌ആപ്പ് എത്തിയിരിക്കുന്നത്. കൂടാതെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യുന്നതിനായി 30 വിഷ്വൽ ഇഫക്‌ടുകളും അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പിൽ നിന്ന് പുറത്തുപോകാതെ ചാറ്റിൽ തന്നെ സ്റ്റിക്കർ പായ്ക്ക് പങ്കിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാട്ട്‌സ്‌ആപ്പ് ക്യാമറയിൽ തന്നെ ഫോട്ടോയോ വീഡിയോയോ എടുക്കുമ്പോൾ ഇനി മുതൽ പുതിയ ഇഫക്‌ടുകളും ഫിൽട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും ലഭിക്കും.
ക്യാമറ ഇഫക്‌റ്റുകൾ:
കഴിഞ്ഞ ഒക്ടോബറിലാണ് വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കായി പുതിയ ഫിൽട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും ഫിൽട്ടറുകളും അവതരിപ്പിച്ചത്. ഈ ഫീച്ചറുകൾ വീഡിയോ കോളിൽ മാത്രമാക്കി ചുരുക്കാതെ വാട്ട്‌സ്‌ആപ്പ് ക്യാമറയിലെടുക്കുന്ന ഫോട്ടോകൾക്കും ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.
സെൽഫി സ്റ്റിക്കറുകൾ:
നിങ്ങളെടുക്കുന്ന സെൽഫി സ്റ്റിക്കറുകളാക്കി മാറ്റാമെന്നതാണ് പുതുതായി അവതരിപ്പിച്ചതിൽ എടുത്തുപറയേണ്ട ഒരു ഫീച്ചർ. ഇതിനായി സ്റ്റിക്കർ ഓപ്‌ഷൻ തെരഞ്ഞെടുത്ത് 'ക്രിയേറ്റ് സ്റ്റിക്കർ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ക്യാമറ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് സെൽഫിയെടുത്താൽ അത് ഓട്ടോമാറ്റിക്കായി സ്റ്റിക്കറായി മാറും. തുടർന്ന് നിങ്ങൾക്ക് സുഹൃത്തുക്കൾക്ക് പങ്കിടാനാകും. ഈ ഫീച്ചർ എല്ലാ ആൻഡ്രോയ്‌ഡ് ഫോണുകളിലും ലഭ്യമാണ്. എന്നാൽ ഐഒഎസിൽ ലഭ്യമായിട്ടില്ല. ഉടൻ തന്നെ ഐഒഎസിൽ എത്തുമെന്നാണ് വിവരം.
Also Read:
- വാട്ട്‌സ്‌ആപ്പിലെ ഈ ഫീച്ചർ അറിയാതെ പോകരുത്! സ്റ്റാറ്റസിൽ എങ്ങനെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം?
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- വാട്‌സ്‌ആപ്പ് ഗ്രൂപ്പ് കോളുകളിൽ ആവശ്യമുള്ളവരെ മാത്രം ചേർക്കാം: പുതിയ ഫീച്ചർ
- ഐഫോണുകൾക്ക് 30,000 രൂപ വരെ വിലക്കിഴിവ്: കൂടുതൽ ഡിസ്‌കൗണ്ട് ആമസോണിലോ ഫ്ലിപ്‌കാർട്ടിലോ?
- ലാഭം ജിയോയോ എയർടെലോ? 200 രൂപയ്‌ക്ക് താഴെ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതാര്?