ഹൈദരാബാദ്:ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു. സ്റ്റാർഷിപ്പിന്‍റെ സൂപ്പർ ഹെവി ബൂസ്റ്ററിൽ നിന്ന് വിട്ടുമാറിയ അപ്പർസ്റ്റേജാണ് പൊട്ടിത്തെറിച്ചത്. അതേസമയം താഴേക്ക് വന്ന ബൂസ്റ്ററിനെ സുരക്ഷിതമായി പിടിച്ചെടുക്കുന്ന ദൗത്യം ലോഞ്ചിങ് പാഡിലെ യന്ത്രകൈക്കൾ വിജയകരമായി പൂർത്തിയാക്കി. എന്നാൽ റോക്കറ്റിന്‍റെ മുകൾഭാഗവുമായുള്ള ബന്ധം നഷ്‌ട്ടമാവുകയും സ്റ്റാർഷിപ്പ് പൊട്ടിച്ചിതറുകയുമായിരുന്നു.
റോക്കറ്റിന്‍റെ അവശിഷ്‌ടങ്ങൾ പതിക്കാതിരിക്കാനായി പല വിമാനങ്ങളും വഴിമാറിയാണ് പറന്നത്. കൂടാതെ പല വിമാന സർവീസുകളും റദ്ദാക്കി. സ്റ്റാർഷിപ്പ് തകർന്നതിനെ തുടർന്ന് ആകാശത്തുണ്ടായ പ്രകാശ ഗോളങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിക്ഷേപിച്ച് മിനിറ്റുകൾക്കകം തന്നെ സൂപ്പർസോണിക് വേഗതയിലുള്ള സൂപ്പർ ഹെവി ബൂസ്റ്ററിന്‍റെ വേഗത കുറഞ്ഞ് തകരുകയായിരുന്നു. വലിയ മുഴക്കത്തോടെയാണ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സ്‌പേസ്‌എക്‌സിന്‍റെ ഏഴാമത്തെ പരീക്ഷണമാണിതെന്ന് മാത്രമല്ല, ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ വിക്ഷേപണ വാഹനമായിരുന്നു സ്റ്റാർഷിപ്പ്. സ്‌പേസ് എക്‌സിന്‍റെ ടെക്‌സസിലെ ബൊക്കാ ചിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഈസ്റ്റേൺ സമയം വൈകീട്ട് 5.38ന് (ഇന്ത്യൻ സമയം പുലർച്ചെ 4.07) ആയിരുന്നു സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചത്.
ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെ ഇലോൺ മസ്‌ക്ക് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് തകർന്നതിന്‍റെ ദൃശ്യങ്ങൾ തന്‍റെ എക്‌സ് പേജിൽ പങ്കുവച്ചിരുന്നു. 'വിജയം അനിശ്ചിതത്വത്തിലാണ്. എന്നാലും വിനോദം ഉറപ്പാണ്' എന്നാണ് സ്റ്റാർഷിപ്പ് തകർന്നതിന് ശേഷമുള്ള ആകാശ ദൃശ്യങ്ങൾക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്‌തത്.
Also Read:
- ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് പുതു ചരിത്രം; സ്‌പേഡെക്‌സ് ദൗത്യം വിജയകരം
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- ഇന്ത്യക്ക് അഭിമാന നേട്ടം: ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു
- ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ്‌എക്‌സ് റോക്കറ്റിൽ ഉപഗ്രഹങ്ങൾ അയക്കാനൊരുങ്ങി ഇന്ത്യൻ സ്റ്റാർട്ടപ്പ്: വിക്ഷേപണം നാളെ
- തണുപ്പിൽ നിറം മാറുന്ന ഫോൺ, ഇരുട്ടിലും മികച്ച ഫോട്ടോ: അത്ഭുതങ്ങളുമായി റിയൽമി 14 പ്രോ സീരീസ്